ന്യൂഡല്‍ഹി|
priyanka|
Last Modified ശനി, 30 ജൂലൈ 2016 (09:04 IST)
പണിമുടക്കുകളും സമരങ്ങളും കേരളത്തിലെ വികസന പദ്ധതികള്‍ക്ക് തടസ്സമാകുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഭരണം ഇടതിന്റെതായതിനാല്‍ അവ നേരിടാന്‍ സാധിച്ചേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ എല്‍എന്‍ജി പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കാനുള്ള തടസ്സങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമ്പോഴാണ് കേരളത്തിലെ സ്ഥിതിയെ കുറിച്ച് തമാശ രൂപേണ പ്രധാനമന്ത്രിയുടെ പരിഹാസം ഉണ്ടായത്.
കുളച്ചല്‍ പദ്ധതിയ്ക്ക് അനുമതി കൊടുത്ത നടപടിയില്‍ കേരളത്തിനു കുടത്ത ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ തുറമുഖ പദ്ധതികള്‍ക്കുള്ള ദൂരപരിധി വ്യവസ്ഥ യുക്തി സഹമായതിനാല്‍ താന്‍ തന്നെയാണ് അത് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞത്തെ സാഗര്‍ മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കും.
വിഴിഞ്ഞത്തിന് ആവശ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും രേകളത്തിന്റെ ആശങ്ക ന്യാമാണെന്ന് പിണറായി പിന്നീടു പറഞ്ഞു. എന്നാല്‍ വിഴിഞ്ഞവും കുളച്ചലും നല്ല നിലയില്‍ പ്രവര്‍ത്തിക്കുമെന്ന നിലപാടാണു പ്രധാനമന്ത്രിയ്‌ക്കെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.