മോദിക്ക് തീവ്രവാദ ഭീഷണി; കനത്ത സുരക്ഷ നൽകും, സ്വാതന്ത്യ്രദിനത്തിൽ പരിപാടികൾ ബുള്ളറ്റ്പ്രൂഫ് പശ്ചാത്തലത്തിൽ

തീവ്രവാദി ഭീഷണിയെ തുടർന്ന് മോദിക്ക് കനത്ത സുരക്ഷ നൽകും

ന്യൂഡൽഹി| aparna shaji| Last Updated: വെള്ളി, 29 ജൂലൈ 2016 (11:54 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത്തവണ സ്വാതന്ത്യ്രദിനത്തിൽ കനത്ത സുരക്ഷയൊരുക്കും. സുരക്ഷാ ഏജൻസിയുടെ ശക്തമായ ഉപദേശത്തെ തുടർന്നാണ് സ്വാതന്ത്യ്ര ദിന പരിപാടികളിൽ അതീവ സുരക്ഷ ഏർപ്പെടുത്തുക. നിർദേശം ഇത്തവണ പ്രധാനമന്ത്രി തള്ളിക്കളയില്ലെന്നാണ് കരുതുന്നതെന്ന് ഉന്നതവൃത്തങ്ങൾ വ്യക്തമാക്കുന്നു.

അന്നേ ദിവസം പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ ഉൾപ്പെടെയുള്ളവ ബുള്ളറ്റ്പ്രൂഫ് പശ്ചാത്തലത്തിൽ നടത്താനാണ് നിർദേശം. മുന്നറിയിപ്പ് തള്ളിക്കളഞ്ഞില്ലെങ്കിൽ ഇതാദ്യമായിട്ടാകും അദ്ദേഹം ഇത്രയും സുരക്ഷയിൽ പൊതുവേദികളിൽ പങ്കെടുക്കാനെത്തുന്നത്. കശ്മീരിലെ പ്രശനങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഒരു അക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ വിഭാഗം ചൂണ്ടിക്കാണിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :