അ‌ഞ്ചേരി ബേബി വധക്കേസ്: മുൻ മന്ത്രി എംഎം മണിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കി

അഭിറാം മനോഹർ| Last Modified വെള്ളി, 18 മാര്‍ച്ച് 2022 (13:18 IST)
അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി അടക്കം മൂന്ന് പേരെ കുറ്റവിമുക്തരാക്കി. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ഒ.ജി.മദനന്‍, പാമ്പുപാറ കുട്ടന്‍ എന്നിവരാണ് മറ്റു രണ്ടു പേര്‍.

1982ലാണ് കോൺഗ്രസ് പ്രവർത്തകനായ അ‌ഞ്ചേരി ബേബി കൊല്ലപ്പെട്ടത്. 1988ല്‍ ഈ കേസിലെ ഒമ്പത് പ്രതികളെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയിച്ചിരുന്നു. എന്നാല്‍ 2012 മെയ് 25ന് മണക്കാട് നടന്ന ഒരു പൊതുയോഗത്തിൽ എംഎം മണി ഈ കൊലപാതകങ്ങളെ അക്കമിട്ട് പ്രസംഗിച്ചു. ഈ പ്രസംഗം വിവാദമായതോടെയാണ് എം എം മണിയെ രണ്ടാം പ്രതിയാക്കി പുതിയ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

തുടര്‍ന്ന് എകെ ദാമോദരന്‍, സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഒ.ജി മദനന്‍ എന്നിവരെ പ്രത്യക അന്വേഷണ സംഘം പ്രതി ചേര്‍ത്തു. ഇതിന്റെ അടിസ്ഥാനത്തിൽ യു‌ഡിഎഫ് ഭരണകാലത്ത് എംഎം മണിയെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :