റഷ്യ-യുക്രൈന്‍ യുദ്ധം: അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്ന്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 16 മാര്‍ച്ച് 2022 (10:22 IST)
റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്ന്. റഷ്യക്കെതിരെ യുക്രൈനാണ് പരാതി നല്‍കിയിരിക്കുന്നത്. തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറുകയായിരുന്നെന്നും യുദ്ധം നടത്തുകയാണെന്നുമാണ് യുക്രൈന്റെ പരാതി. അതേസമയം ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ലോകം ആകാംശയോടെയാണ് ഉറ്റുനോക്കുന്നത്.

അതസമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനടക്കമുള്ളവര്‍ക്ക് റഷ്യ പ്രവേശന വിലക്കേര്‍പ്പെടുത്തി. റഷ്യക്കെതിരെയുള്ള അമേരിക്കന്‍ വിലക്കിന് മറുപടിയാണിത്. ബൈഡന്‍ ഉള്‍പ്പെടെയുള്ള 13 പ്രമുഖ രാഷ്ട്രീയക്കാര്‍ക്കാണ് റഷ്യ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ സ്റ്റേറ്റ് സെക്രട്ടറഇ ആന്റണി ബ്ലിങ്കണ്‍, ഹിലാരി ക്ലിന്റന്‍, പ്രതിരോധ സെക്രട്ടറി ലോഡിഡ് ഓസ്റ്റിന്‍, സി ഐഎ മേധാവി വില്യം ബെന്‍സ് എന്നിവര്‍ക്കാണ് നിരോധനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :