ഹിജാബ് വിലക്ക്: ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി

അഭിറാം മനോഹർ| Last Modified ബുധന്‍, 16 മാര്‍ച്ച് 2022 (14:11 IST)
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീ‌ലുകൾ സുപ്രീംകോടതി ഹോളി അവധിക്ക് ശേഷം പരിഗണിക്കും. കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന സീനിയർ അഭിഭാഷകൻ സഞ്ജ‌യ് ഹെഗ്‌ഡെയുടെ ആവശ്യം കണക്കിലെടുത്താണ് നടപടി.

പരീക്ഷ അടുത്തുവരുന്നതിനാൽ കേസ് അടിയന്തിരമായി പരിഗണിക്കണമെന്നും സഞ്ജയ് ഹെഗ്‌ഡെ ചീഫ് ജസ്റ്റിസ് എൻവി രമണയുടെ നേതൃത്വ‌ത്തിലുള്ള ബെഞ്ചിന് മുൻപാകെ അഭ്യർഥിച്ചു. ഒട്ടേറെ പെൺകുട്ടികൾക്ക് പരീക്ഷ എഴുതേണ്ടതിനാൽ കോടതി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :