ഇങ്ങനെ തുടര്‍ന്നാല്‍ സര്‍ക്കാര്‍ കരിനിഴലിലാകും; എംകെ ദാമോദരന്റെ ഇടപെടലുകളില്‍ സിപിഐക്ക് അതൃപ്‌തി - നാളത്തെ ഇടതുമുന്നണി യോഗം ചൂടു പിടിച്ചേക്കും

എതിർകക്ഷികൾക്കുവേണ്ടി ഹാജരാകരുതെന്നാണു സിപിഐ നിലപാട്

mk damodaran , pinarayi vijayan , CPI  and CPM , LDF government,  സിപിഐ , പിണറായി വിജയന്‍ , കോടതി
തിരുവനന്തപുരം| jibin| Last Updated: തിങ്കള്‍, 18 ജൂലൈ 2016 (13:46 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്റെ നിയമ ഇടപെടലുകളിൽ സിപിഐക്ക് അതൃപ്‌തിയെന്ന് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാരിന്റെ ആദ്യ കാലമായതിനാല്‍ വിഷയത്തില്‍ പരസ്യ പ്രസ്‌താവന നടത്താന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ വൈകിട്ടു നാലിന് എകെജി സെന്ററില്‍ ചേരുന്ന ഇടതുമുന്നണി യോഗത്തിൽ നിലപാട് വ്യക്തമാക്കാനാണ് സിപിഐയുടെ തീരുമാനം.

എംകെ ദാമോദരൻ സർക്കാരിന്റെ എതിർകക്ഷികൾക്കുവേണ്ടി ഹാജരാകരുതെന്നാണു നിലപാട്. വിവാദങ്ങള്‍ക്കിടെയിലും ദാമോദരൻ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകുന്നത് സര്‍ക്കാരിന്റെ പേരിന് കളങ്കമുണ്ടാക്കുമെന്നും നാളെത്തെ യോഗത്തില്‍ വ്യക്തമാക്കും. എന്നാല്‍ ഈ കാര്യം പരസ്യമായി തുറന്നു പറയാന്‍ സിപിഐ ഒരുക്കമല്ല.

ദാമോദരൻ ഇങ്ങനെ തുടര്‍ന്നാല്‍ സർക്കാർ ചെയ്യുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ പോലും സംശയത്തിന്റെ കരിനിഴലിലാകും. അതിനാൽ തന്നെ തുടക്കത്തിൽതന്നെ ഇതു തിരുത്തണമെന്ന് സിപിഐ നാളെത്തെ യോഗത്തില്‍ ആവശ്യപ്പെട്ടേക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :