അഭിറാം മനോഹർ|
Last Modified ബുധന്‍, 26 ഓഗസ്റ്റ് 2020 (12:18 IST)
സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ എല്ലാ ഫയലുകളും ഇ ഫയലുകളല്ലെന്ന് വിശദീകരണം. 2017 വരെയുള്ള നയതന്ത്രബന്ധവുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം പേപ്പര്‍ ഫയലുകളാണെന്നും എന്നാൽ ഇന്നലെയുണ്ടായ തീപ്പിടുത്തത്തിൽ ഫയലുകളൊന്നും തന്നെ കത്തി നശിച്ചിട്ടില്ലെന്നുമാണ് പ്രോട്ടോക്കോൾ വിഭാഗത്തിന്റെ വിശദീകരണം.
2017ന് ശേഷമുള്ള ഫയലുകളാണ് ഡിജിറ്റൽ ഫയലുകളാക്കിയത്. ഇതിന് മുൻപുള്ളവ
പേപ്പർ ഫയലുകളാണ്. ഇവ ഇ ഫയലുകളാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മന്ത്രിമാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാരയിലാണ് തീപിടിച്ചത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎയും കസ്റ്റസും ആവശ്യപ്പെട്ട എല്ലാ ഫയലുകളും ഒപ്പുവെച്ച് കൈമാറിയിട്ടുണ്ട്. നയതന്ത്രബന്ധവുമായി ബന്ധപ്പെട്ട ഫയലുകൾ ഒന്നും തന്നെ നശിച്ചിട്ടില്ലെന്നും പ്രോട്ടോക്കോൾ വിഭാഗം വ്യക്തമാക്കി.