1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Minister ak balan tests positive for covid

മന്ത്രി എകെ ബാലന് കോവിഡ് സ്ഥിരീകരിച്ചു

AK Balan
ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് ഇന്ന് രാവിലെ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. മന്ത്രി ഇപ്പോള്‍ പാലക്കാട് ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കൊവിഡ് മാനദണ്ഡപ്രകാരം മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മന്ത്രി അറിയിച്ചു.
 
നേരത്തേ മന്ത്രിമാരായ ഇപി ജയരാജന്‍, വിഎസ് സുനില്‍ കുമാന്‍, തോമസ് ഐസക് തുടങ്ങിയ മന്ത്രി മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്.
അടുത്ത ലേഖനം
മന്ത്രി എ കെ ബാലന് കൊവിഡ് സ്ഥിരീകരിച്ചു; പാലക്കാട് ചികിത്സയിൽ