ഒന്നരവയസുകാരൻ കിണറ്റിൽവീണ് മരിച്ച സംഭവം കൊലപാതകം: അമ്മ അറസ്റ്റിൽ

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 6 ജനുവരി 2021 (09:18 IST)
ബദിയടുക്ക: കസർഗോഡ് കാട്ടുകുക്കെയിൽ ഒന്നരവയസുകാരൻ കിണറ്റിൽ വിണ് മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി പൊലീസ്. കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ പെർളത്തടുക്ക സ്വദേശി 25 കാരിയായ ശാരദയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബർ നാലാം തീയതിയാണ് സംഭവം ഉണ്ടായത്.

ശാരദയുടെ ഒന്നരവയസുകാരനായ മകൻ സ്വസ്ഥിക്കിനെ വീടിനടുത്തുള്ള പൊതു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവ ദിവസം ശാരദ കുഞ്ഞിനെ എടുത്ത് കിണറ്റിനടുത്തേയ്ക്ക് പോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. തിരികെ വരുമ്പോൾ കയ്യിൽ കുഞ്ഞ് ഉണ്ടായിരുന്നില്ല. നാട്ടുകാർ സംശയം ഉന്നയിച്ചതിനെ തുടർന്ന് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മ ശാരദ അറസ്റ്റിലായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :