VISHNU N L|
Last Modified വെള്ളി, 7 ഓഗസ്റ്റ് 2015 (14:26 IST)
സംസ്ഥാനത്ത് കോടികളുടെ പൊതുമുതല്‍ കൊള്ളയ്ക്ക് കളമൊരുങ്ങുന്നു. സംസ്ഥാനത്തെ അനധികൃത ഖനനങ്ങള്‍ തടയാന്‍ പൊലീസിനും വനം വകുപ്പിനും ജില്ലാ കലക്ടര്‍ക്കുമുള്ള അധികാരങ്ങള്‍ സംസ്ഥന സര്‍ക്കാര്‍ വെട്ടിക്കുറച്ചു. അനധികൃത ഖനനം തടയാനുള്ള അധികാരം വനംവകുപ്പില്‍ നിന്നും പോലീസില്‍ നിന്നും മാറ്റി മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന് മാത്രമായി പരിമിത്സപ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍.
ഇതുസംബന്ധിച്ച ഉത്തരവ്
ജൂണ്‍ അഞ്ചിന് പുറത്തിറങ്ങി. നേരത്തെ മെയ് ആറിന് ഇറങ്ങിയ ഉത്തരവ് പ്രകാരം സ്ഥലം എസ്‌ഐക്ക്പോലും അനധികൃത തടയാനും വാഹനങ്ങല്‍ പിടിച്ചെടുക്കാനും അധികാരം നല്‍കിയിരുന്നു. എന്നാല്‍ ജൂണിലെ ഉത്തരവ് ഇത് ഇല്ലാതാക്കിയിരിക്കുകയാണ്. ഉത്തരവ് പ്രകാരം മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമെ ഇനി ഇവ ചെയ്യാന്‍ പറ്റു.
കൂടാതെ ഇത്തരം കേസുകളില്‍ ഇടപെടാനുള്ള ജില്ലാ കലക്ടര്‍മാര്‍ക്കുള്ള അധികാരവും റവന്യൂവകുപ്പ് വെട്ടിച്ചുരുക്കി.
ജില്ലാ കളക്ടര്‍ക്കുള്ള അധികാരം കേസ് നടത്താന്‍ മാത്രമായി പരിമിതിപ്പെടുത്തിയിട്ടുമുണ്ട്.
ഇതോടെ ക്വാറികളുള്‍പ്പെടെയുള്ള അനധികൃത ഖനനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിനും വനംവകുപ്പിനുമാവില്ല. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതാകുന്നതോടെ സംസ്ഥാനവ്യാപകമായി വലിയ കൊള്ളയാകും നടക്കാന്‍ പോകുന്നത്.