മില്‍മ പാക്കറ്റ് പാല്‍ വാങ്ങുന്നവര്‍ക്ക് എട്ടിന്റെ പണി ! കാത്തിരിക്കുന്നത് വന്‍ വര്‍ധനയോ?

രേണുക വേണു| Last Modified വ്യാഴം, 8 ജൂലൈ 2021 (12:35 IST)

കേരളത്തില്‍ പാക്കറ്റ് പാല്‍ സംസ്‌കാരം വ്യാപകമാകുന്നത് മില്‍മയുടെ വരവോടെയാണ്. എന്നാല്‍, ഇടയ്ക്കിടെയുള്ള വില വര്‍ധന സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. മില്‍മ പാലിന് ലിറ്ററിന് അഞ്ച് രൂപ വരെ കൂട്ടണമെന്ന നിലപാടിലാണ് മില്‍മ ഇപ്പോള്‍. കാലിത്തീറ്റയ്ക്ക് വില കൂടിയതിനാല്‍ പാലിനും വില വര്‍ധിപ്പിക്കണമെന്നാണ് മില്‍മ പറയുന്നത്. ഇക്കാര്യം സര്‍ക്കാരിനെ ശുപാര്‍ശയായി അറിയിക്കാനാണ് മില്‍മയുടെ തീരുമാനം. ലിറ്ററിന് അഞ്ച് രൂപ വര്‍ധിച്ചാല്‍ പാക്കറ്റ് പാല്‍ വില കുത്തനെ കൂടും. എന്നാല്‍, നിലവില്‍ മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കില്ലെന്നും മില്‍മയില്‍ നിന്ന് വില കൂട്ടണമെന്ന് ആവശ്യപ്പെട്ട് ശുപാര്‍ശയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ക്ഷീരവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :