പാലിന് പൊന്നുംവില ! മില്‍മയ്ക്ക് അഞ്ച് രൂപ കൂട്ടും

രേണുക വേണു| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (15:52 IST)

മില്‍മ പാല്‍ വില വര്‍ധന ഡിസംബര്‍ ഒന്നുമുതല്‍ നടപ്പാക്കുമെന്ന് മൃഗസംരക്ഷവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ലിറ്ററിന് ആറ് രൂപയാണ് വര്‍ധിപ്പിക്കുക. വില വര്‍ധിപ്പിക്കുന്നത് മന്ത്രിസഭായോഗം അനുമതി നല്‍കി.

പാല്‍ വിലയില്‍ അഞ്ച് രൂപയുടെയെങ്കിലും വര്‍ധനയുണ്ടാകുമെന്നു ക്ഷീരവികസന വകുപ്പ് മന്ത്രി പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ആറ് രൂപ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പാല്‍ വില ലിറ്ററിന് 8.57 രൂപ കൂട്ടണമെന്നായിരുന്നു മില്‍മ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാര്‍ശ. അത്രയും തുക ഒറ്റയടിക്ക് വര്‍ധിപ്പിക്കുന്നത് പ്രതിഷേധത്തിന് ഇടവരുത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആറ് രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :