വെള്ളം ചോദിച്ച് വീട്ടിൽ എത്തി; പെൺകുട്ടിയെ കടന്നുപിടിച്ചു; പിടികൂടി നാട്ടുകാർ

മാവേലിക്കര തട്ടാരമ്പലത്തിലാണ് സംഭവം.

റെയ്‌നാ തോമസ്| Last Modified ബുധന്‍, 12 ഫെബ്രുവരി 2020 (10:55 IST)
വീട്ടിൽ വെള്ളം ചോദിച്ചെത്തിയ അന്യസംസ്ഥാന തൊഴിലാളി പെൺകുട്ടിയെ കടന്നു‌പിടിച്ചു. മാവേലിക്കര തട്ടാരമ്പലത്തിലാണ് സംഭവം. ഭയന്നു പോയ പെൺകുട്ടി നിലവിളിച്ചു കൊണ്ട് വെളിയിലേക്ക് ഓടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

അടുത്തുള്ള സ്ഥലത്ത് കൺസ്‌ട്രക്ഷൻ ജോലിക്ക് വന്നതാണ് പ്രതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മറ്റുള്ള സ്ഥലങ്ങളിൽ ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെങ്കിലും സ്വന്തം നാട്ടിൽ നടന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :