ഭർത്താവിന്റെ അവിഹിത ബന്ധത്തെ ചൊല്ലി തർക്കം; തിളച്ച എണ്ണ ശരീരത്തിൽ ഒഴിച്ച ഭാര്യ അറസ്റ്റിൽ

യശ്വന്തപുരത്ത് താമസിക്കുന്ന പദ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

കെ കെ| Last Modified ചൊവ്വ, 11 ഫെബ്രുവരി 2020 (10:59 IST)
ഭർത്താവിന്റെ അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭർത്താവിന്റെ ശരീരത്തിൽ തിളച്ച എണ്ണ ഒഴിച്ചതായി പരാതി. ബെംഗളൂരുവിലാണ് സംഭവം. യശ്വന്തപുരത്ത് താമസിക്കുന്ന പദ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവരുടെ ഭർത്താവ് മഞ്ജുനാഥ് 50 ശതമാനം പൊള്ളലേറ്റ നിലയിൽ ചികിത്സയിലാണ്. ഭർത്താവിന്റെ അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭാര്യ തിളച്ച എണ്ണ അദ്ദേഹത്തിന്റെ ദേഹത്തെക്ക് ഒഴിക്കുകയായിരുന്നു.

മഞ്ജുനാഥിന്റെ കഴുത്തിലും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റു. 9 വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ഗുരുതരമായി പൊള്ളലേറ്റ മഞ്ജുനാഥിനെ അയൽക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :