തൊഴിലുറപ്പ് കരാർ ജീവനക്കാരുടെ കാലാവധി നീട്ടി: പുതിയ അറിയിപ്പ് ഇങ്ങനെ

അഭിറാം മനോഹർ| Last Modified വെള്ളി, 1 ജൂലൈ 2022 (20:45 IST)
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും ജോലി ചെയ്യുന്ന കരാാർ ജീവനക്കാരുടെ കാലാവധി രണ്ട് വർഷം കൂടി നീട്ടിയതായി തദ്ദേശ ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ.

ജൂൺ 30ന് ശേഷം വ്യവസ്ഥകളോടെയാകും 2 വർഷത്തേക്ക് പുതുക്കി നൽകുക. കരാർ പുതുക്കുന്ന എല്ലാ ജീവനക്കാരുടെയും പെർഫോർമൻസ് അപ്രൈസൽ നടപടി ജൂലൈ 25നകം പൂർത്തിയാക്കണം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :