കഴിഞ്ഞുപോയത് 48 വർഷത്തിനിടയിൽ ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ

അഭിറാം മനോഹർ| Last Modified വെള്ളി, 1 ജൂലൈ 2022 (18:49 IST)
ജൂൺ മാസമായാൽ മഴക്കാലമായെന്നാണ് പൊതുവെയുള്ള പറച്ചിൽ. കാലവർഷം ജൂലൈ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലഭിക്കുന്ന മാസം എന്നതിനാൽ ഇതിൽ യാതൊരു തെറ്റില്ലാതാനും. എന്നാൽ കഴിഞ്ഞ 48 വർഷത്തിനിടയിലെ ഏറ്റവും കുറവ് ലഭിച്ച ജൂൺ മാസമാണ് ഇത്തവണ കടന്നുപോയത്. കേരളത്തിൽ ജൂണിൽ ലഭിക്കേണ്ട ശരാശരിമഴയുടെ 52% കുറവാണ് ഇത്തവണ ലഭിച്ചത്.

ഇടുക്കി(68%) പാലക്കാട്(66) വയനാട് (60) ജില്ലകളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. ഏറ്റവും കൂടുതൽ മഴ ലഭിച്ച കാസർകോഡിൽ പോലും സാധാരണ ലഭിക്കുന്ന മഴയുടെ 51% കുറവാണ് ലഭിച്ചത്. 1974ന് ശേഷം ആദ്യമായാണ് ജൂണിൽ ഇത്രയും മഴ കുറവ് ലഭിക്കുന്നത്. ഏതാനും വർഷങ്ങളായി ജൂണിൽ സംസ്ഥാനത്ത് ലഭിക്കുന്ന മഴയിൽ കുറവ് വരുന്നുണ്ട്. ഇത്തവണ ജൂണിൽ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിനു സമീപം ഒരു ന്യൂനമർദം മാത്രമാണ് രൂപപ്പെട്ടത്. കേരളത്തിലെ മഴയെ ഇത് ചെറിയ തോതിൽ ബാധിച്ചെന്നും വിദഗ്ദർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :