അനുബന്ധ വാര്‍ത്തകള്‍
- ചൂടിന് ശമനമില്ല, വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരും
- പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണം; കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
- മസാജിംഗ് പാർലറിൽ ലഹരി ഇടപാട് : യുവതി അറസ്റ്റിൽ
- Kannur Squad: കണ്ണൂര്‍ സ്ക്വാഡിലെ മമ്മൂട്ടി ഇങ്ങനെയാണ്; പടത്തിന്റെ പേര് പോരെന്ന് ആരാധകര്‍
- കണ്ണൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മദ്രസയില്‍ കുഴഞ്ഞുവീണ് മരിച്ചു
വൈദ്യുതി ലൈനിൽ നിന്നു പുഴയിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ചു മീൻ പിടിച്ചവർക്ക് 11875 രൂപാ പിഴ
കണ്ണൂർ: ഇരിട്ടിക്കടുത്ത് കുടക് മലകളിൽ നിന്ന് ഒഴുകിയെത്തുന്ന ബാരാപോൾ പുഴയിൽ വൈദ്യുതി ലൈനിൽ നിന്നു വൈദ്യുതി പ്രവഹിപ്പിച്ചു മീൻ പിടിച്ച മൂന്നു പേരെ അറസ്റ്റ് ചെയ്തു. നാട്ടുകാരുടെ നേതൃത്വത്തിലുള്ള പുഴ സംരക്ഷണ സമിതിയാണ് ഇവരെ പിടികൂടി കെ.എസ്ഇ.ബി ഐ ഇരിട്ടി സബ് ഡിവിഷൻ അധികൃതർക്ക് കൈമാറിയത്. പിടിയിലായവരിൽ നിന്ന് 11875 രൂപാ പിഴ ചുമത്തുകയും ചെയ്തു.
ഞായറാഴ്ച രാത്രിയായിരുന്നു മീൻപിടിത്തം. വൈദ്യുതി ലൈനിൽ നിന്ന് വയർ ഘടിപ്പിച്ചു പുഴയിലേക്ക് നേരെ വൈദ്യുതി കടത്തിവിട്ട നിലയിലായിരുന്നു. ഇത്തരത്തിൽ വൈദ്യുതി കടത്തിവിട്ടതിനാൽ 40 കിലോയിലേറെ മീൻ ചത്തതായാണ് കണക്കാക്കുന്നത്. ഇതിനു മുമ്പ് പയ്യാവൂർ, ഉളിക്കൽ, കീഴ്പ്പള്ളി എന്നിവിടങ്ങളിൽ നിന്നെത്തിയ എട്ടു സംഘങ്ങളെ നാട്ടുകാർ പറഞ്ഞുവിട്ടിരുന്നു.