റീല്‍സിലെ ഹീറോയിസം റിയലില്‍ ഏറ്റില്ല, പോലീസ് സ്‌റ്റേഷന്‍ ബോംബിടുന്ന വീഡിയോ ചെയ്ത യുവാക്കള്‍ അറസ്റ്റില്‍

അഭിറാം മനോഹർ| Last Updated: ഞായര്‍, 13 ഓഗസ്റ്റ് 2023 (11:48 IST)
ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാനായി പോലീസ് സ്‌റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുന്ന വീഡിയോ ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു മലയാളസിനിമയിലെ സംഭാഷണത്തിനൊപ്പം മേലാറ്റൂര്‍ പോലീസ് സ്‌റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ഗ്രാഫിക്‌സിലൂടെ ചിത്രീകരിച്ച യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കരുവാരക്കുണ്ട് പുന്നക്കാട് പൊടുവണ്ണിക്കല്‍ സ്വദേശികളായ മുഹമ്മദ് റിയാസ്(25), മുഹമ്മദ് ഫവാസ്(22), സലീം ജിഷാദിയാന്‍(20), മുഹമ്മദ് ജാസിം(19), സല്‍മാനുല്‍ ഫാരിസ്(19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :