കുഴിനഖത്തിനു മൈലാഞ്ചി, വയറിളക്കത്തിനു കട്ടന്‍ ചായയും നാരങ്ങാ നീരും

VISHNU N L| Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (10:56 IST)
പുഴുക്കടി‌, അലര്‍ജി, വയറിളക്കം, എക്കിള്‍, ഉറക്കക്കുറവ്, പിന്നെ കുഴിനഖം ഇവയൊക്കെ ഇപ്പോള്‍ സാധാരണയായി വീടുകളില്‍ ഉണ്ടാകാം. കാരണം മഴക്കാലമാകുമ്പോള്‍ ശരീരത്തിലെ പല രോഗങ്ങളും തലപൊക്കുന്നതും മലിജനത്തില്‍ കൂടുതല്‍ നേരം ഇടപഴകേണ്ടി വരുമ്പോഴും, അസുഖങ്ങള്‍ ആരംഭിക്കും. അത് പനി, ദഹന പ്രശ്നങ്ങള്‍, മലബന്ധം ഇവയൊക്കെയുണ്ടക്കും. അതിനാല്‍ ശാരീരത്തിന്റെ പല അവയവങ്ങളും താല്‍ക്കാലികമായി പിണങ്ങാന്‍ ശ്രമിക്കും. ഇത്തരം പിണക്കങ്ങള്‍ മാറ്റാന്‍ നാട്ടുവൈദ്യത്തില്‍ ചില ചെപ്പടി വിദ്യകളുണ്ട്. അവയാണ് ചുവടെ പറയുന്നത്.

പുഴുക്കടി: മലിജലത്തില്‍ കൂടുതല്‍ ഇടപഴകേണ്ടി വരുമ്പോഴുണ്ടാകുന്ന ഒരുതരം ത്വക്രോഗമാണ് ഇത്. കുടങ്ങലി (കുടകന്‍, മുത്തിള്‍)ന്റെ ഇലയും പച്ച മഞ്ഞളും കൂടി അരച്ച്‌ പുരട്ടുക.
പച്ചമഞ്ഞളും വേപ്പിലയും കൂടി അരച്ച്‌ പുരട്ടുക തുടങ്ങിയവ കുറച്ചു ദിവസം ചെയ്താല്‍ ഇത് മാറിക്കിട്ടും. ശരീരം ചൊറിഞ്ഞ്‌ തടിച്ചുപൊങ്ങുന്നതിന്‌ ആവണക്കെണ്ണ (Castor Oil) പുരട്ടുക. വളരെ ഫലപ്രദം.

അലര്‍ജി - തുമ്മല്‍: മഴക്കാലമായതിനാല്‍ പലര്‍ക്കും അലര്‍ജി രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. ഇനി വന്നുകഴിഞ്ഞാല്‍ പേടിക്കേണ്ടതില്ല. ഉടനെ മെഡിക്കല്‍ സ്റ്റൊറിലേക്ക് മരുന്നിനായി ഒടുന്നതിനു മുമ്പ് ചെറിയ അലര്‍ജി ലക്ഷണങ്ങളായ തുമ്മല്‍, ചൊറിച്ചില്‍ എന്നിവയൊക്കെ ഉണ്ടാകുമ്പോള്‍
മഞ്ഞളും കറിവേപ്പിലയും (തുല്യം) നന്നായി അരച്ചുരുട്ടി ഒരുനെല്ലിക്കയോളം എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുക. ഗുണമുണ്ടാവുമെന്ന് അനുഭവം. ഒരുപിടി ചുവന്ന തുളസിയില ചതച്ചു നീരെടുത്ത്‌ കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ത്ത്‌ ദിവസം ഒരുനേരം ഒരാഴ്ച്ച കഴിക്കുന്നതും പ്രയോജനം ചെയ്യും.

ഇക്കിള്‍ (എക്കിട്ടം): ദഹന വ്യവ്സഥയുമായി ബന്ധപ്പെട്ടുണ്ടായ അസ്ഥിരതയുടെ പ്രശ്നമാണ് എക്കിള്‍. ഏറെനേരം വിശന്നിരിക്കുക, വായൂ കോപം ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക, ക്രമമ തെറ്റി ഭക്ഷണം കഴിക്കുക തുടങ്ങിയവയാണ് എക്കിള്‍ ഉണ്ടാകാന്‍ കാരണം. ഗ്യസ്ട്രബിള്‍ ഉള്ളവര്‍ക്കും എക്കിള്‍ വരാം. എക്കിള്‍ വന്നാല്‍ പേട്രിക്കേണ്ടതില്ല. അതിനായി ശ്വാസകോശം നിറയുവോളം ശ്വാസം ഉള്ളിലേക്കെടുക്കുക. പരമാവധി സമയം ഉള്ളില്‍ നിര്‍ത്തിയ ശേഷം വളരെ സാവധാനം ഉച്‌ഛ്വസിക്കുക. ഇക്കിള്‍ മാറും. വായില്‍ പഞ്ചസാര ഇട്ടതിനു ശേഷം ഒന്നോ രണ്ടോ മിനിട്ട്‌ കൊണ്ട്‌ കുറേശ്ശെയായി അലിയിച്ചിറക്കുക. എന്നിട്ടും മറിയില്ലെങ്കില്‍ . ചുക്ക്‌ അരച്ച്‌ തേനില്‍ ചാലിച്ച്‌ കഴിക്കുക. ക്ഷണത്തില്‍ മാറും.

വയറിളക്കം, അതിസാരം: മഴക്കാലത്ത് കൂടുതലും ഉണ്ടാകുന്ന രോഗങ്ങളാണ് വയറിളക്കവും അതിസാരവുമൊക്കെ. കട്ടന്‍ചായയില്‍ നാരങ്ങാനീരും അല്‍പ്പം ഉപ്പും ചേര്‍ത്ത്‌ കഴിച്ചാല്‍ വയറ്റിളക്കം (വയറുകടി) മാറും. ഇനി രോഗം അതിസാരമാണെങ്കില്‍ കറിവേപ്പില ഒരുപിടി നന്നായരച്ച്‌ കോഴിമുട്ടയില്‍ ചേര്‍ത്ത്‌ പച്ചയായോ പൊരിച്ചോ കഴിക്കുക. (ആവശ്യമെങ്കില്‍ 2-3 നേരം കഴിക്കണം). ഇഞ്ചി ഇടിച്ചുപിഴിഞ്ഞ്‌ ഊറല്‍ മാറ്റി 1 ടീസ്പൂണ്‍ എടുത്ത്‌ ഒരു നുള്ള്‌ കറിയുപ്പ്‌ പൊടിച്ചു ചേര്‍ത്ത്‌ പല പ്രാവശ്യം കഴിക്കുക.

ഉറക്കക്കുറവ്‌: മഴക്കാലത്ത് മാത്രമല്ല, പല കാലാവസ്ഥകളിലും ചില രോഗങ്ങള്‍ മൂലം ഉറക്കക്കുറവ് ഉണ്ടാകാറുണ്ട്. ഇത് മാറനായിന്‍ ഒരു ഗ്ലാസ്‌ ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത്‌ രാത്രി കിടക്കുന്നതിനു മുന്‍പ്‌ കഴിക്കുക. കിടക്കുന്നതിനു അരമണിക്കൂര്‍ മുമ്പ് ഇളം ചൂടുപാല്‍ കുടിക്കുക തുടങ്ങിയവയൊക്കെ ചെയ്യാം. പാലാണ് കുടിക്കുന്നതെങ്കില്‍ കൊഴുപ്പുകുറച്ചത് കുടിക്കുന്നതാണ് നല്ലത്.

കുഴിനഖം: ഇത് സാധാരണയായി വരുന്നത് നഖം കൃത്യസമയത്ത് വെട്ടി നിര്‍ത്താത്തവരിലും പാകമാകാത്ത ചെരിപ്പുകള്‍ ഉപയോഗിക്കുന്നവരിലും, കൂറ്റാതെ മലിന ജലത്തില്‍ കൂടുതല്‍ നേരം ഇടപഴകുന്നവരിലുമാണ്. കടുത്ത വേദനയാണ് ഇതുമൂലം ഉണ്ടാവുക. പലപ്പോപ്പോഴും അണുബാധ കടുത്താല്‍ വിരലുകള്‍ പഴുക്കുകയും ചിലപ്പോള്‍ നഖം എടുത്തുകളയേണ്ടിയും വന്നേക്കാം. ഇത് ഒഴിവാക്കാന്‍ കുഴിനഖം തുടങ്ങുമ്പോള്‍ തന്നെ മയിലാഞ്ചിയും പച്ചമഞ്ഞളും അരച്ച്‌ കുഴിനഖത്തിനു ചുറ്റും പൊതിയുക. കുഴിനഖമുള്ള ഭാഗത്ത്‌ എരുക്കിന്റെ കറ വീഴ്ത്തുക. ചെറുനാരങ്ങയില്‍ കുഴിയുണ്ടാക്കി വിരല്‍ അതില്‍ തിരുകി വയ്ക്കുക തുടങ്ങിയവയൊക്കെ ചെയ്യാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :