അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത്, ടൂറിസ്റ്റ് ബസ് യാത്രക്കാരിൽ എംഡിഎംഎ പിടിച്ചെടുത്തു

അഭിറാം മനോഹർ| Last Modified ഞായര്‍, 4 സെപ്‌റ്റംബര്‍ 2022 (18:11 IST)
ആലുവയിൽ ബെംഗളൂരുവിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസ് യാത്രക്കാരിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്ന് കൊല്ലത്തിലേക്ക് പോകുകയായിരുന്ന ടൂറൊസ്റ്റ് ബസിലെ മൂന്ന് യാത്രക്കാരിൽ നിന്നുമാണ് 51 ഗ്രാമോളം വരുന്ന എംഡിഎംഎ പിടിച്ചെടുത്തത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ദേശീയപാതയിൽ പറവൂർ കവലയിൽ വാഹനം തടഞ്ഞുനിർത്തിയത്.

ആലുവ മുപ്പത്തടം സ്വദേശികളായ അമൽ ബാബു, ജിതിൻ ജോസഫ്, വിഷ്ണു കാർത്തികേയൻ എന്നിവരിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :