മുളക് പൊടിയിലും മഞ്ഞൾ പൊടിയിലും മാത്രമല്ല ടൂത്ത് പേസ്റ്റിലും വ്യാജൻ, പിടികൂടിയത് 365 ട്യൂബുകൾ

തൃശൂർ| അഭിറാം മനോഹർ| Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (18:45 IST)
തൃശൂർ: കയ്പമംഗലത്ത് വ്യാജ കോൾഗേറ്റ് ടൂത്ത് പേസ്റ്റ് പിടികൂടി. കോൾഗേറ്റ് കമ്പനിയുടെ പേരിൽ വ്യാജമായി നിർമിച്ച് കടകളിൽ വില്പനയ്ക്ക് വെച്ച ടൂത്ത് പേസ്റ്റുകളാണ് പിടിച്ചെടുത്തത്. മൂന്ന് കടകളിലെയും പെരിഞ്ഞനത്തെയും രണ്ട് മൊത്തവ്യാപാര കടകളിൽ നിന്നുമായി 365 വ്യാജ ടൂത്ത് പേസ്റ്റാണ് കണ്ടെടുത്തത്.

കോൾഗേറ്റ് കമ്പനി അധികൃതർ നൽകിയ പരാതിയിലാണ് കയ്പമംഗലം എസ് ഐ കെഎസ് സുബീഷ് മോൻ്റെ നേതൃത്ത്വത്തിൽ പോലീസ് പരിശോധന നടത്തിയത്. 2022ൽ കോൾഗേറ്റ് ഉത്പാദനം നിർത്തിയ 100 ഗ്രാമിൻ്റെ അമിനോ ശക്തി എന്ന ബ്രാൻഡ് നെയിമിലാണ് വ്യാജൻ ഇറക്കിയിരിക്കുന്നത്.
=


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :