വരന്റേയും വധുവിന്റേയും തല കൂട്ടിയിടിച്ചു, വധു കരഞ്ഞു; വൃത്തികെട്ട ആചാരത്തിനെതിരെ സോഷ്യല്‍ മീഡിയ (വീഡിയോ)

ഇനി ഒരു പെണ്‍കുട്ടിയും ഇങ്ങനെ കരഞ്ഞുകൊണ്ട് വരന്റെ വീട്ടില്‍ കയറരുതെന്നാണ് സജ്‌ലയ്ക്ക് പറയാനുള്ളത്

രേണുക വേണു| Last Modified ചൊവ്വ, 27 ജൂണ്‍ 2023 (09:11 IST)

കേരളത്തില്‍ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ വധുവിനെയും വരനെയും വേദനിപ്പിക്കുന്ന അസാധാരണമായ ഒരു ആചാരത്തെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. വിവാഹദിവസം വരന്റെ വീട്ടിലേക്ക് കയറുമ്പോള്‍ വരന്റേയും വധുവിന്റേയും തലകള്‍ കൂട്ടിയിടിച്ച് വേദനിപ്പിക്കുക എന്ന ആചാരം. പാലക്കാട് പല്ലശ്ശന ഭാഗത്ത് നടന്ന ഒരു വിവാഹത്തിനിടയിലാണ് ഇങ്ങനെയൊരു ആചാരം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

പല്ലശ്ശന സ്വദേശികളായ സച്ചിന്‍, സജ്‌ല എന്നിവരുടെ വിവാഹത്തിനിടയിലാണ് സംഭവം. സജ്‌ല തന്നെയാണ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. തലകള്‍ കൂട്ടിയിടിച്ചപ്പോള്‍ വേദന കാരണം സജ്‌ല കരയുന്നതും വീഡിയോയില്‍ കാണാം.



ഇനി ഒരു പെണ്‍കുട്ടിയും ഇങ്ങനെ കരഞ്ഞുകൊണ്ട് വരന്റെ വീട്ടില്‍ കയറരുതെന്നാണ് സജ്‌ലയ്ക്ക് പറയാനുള്ളത്. തന്റെ നാട്ടില്‍ ഇങ്ങനെയൊരു ആചാരമുണ്ടെന്ന് താന്‍ ഇപ്പോഴാണ് അറിയുന്നതെന്ന് സച്ചിനും പറയുന്നു. എന്തൊരു മോശം ആചാരമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :