ഗർഭിണിയാകാൻ താത്പര്യകുറവ്, കേരളത്തിലെ വിദ്യാസമ്പന്നരായ പെൺകുട്ടികൾ വിവാഹത്തോട് താത്പര്യകുറവ് കാണിക്കുന്നതായി സർവേ ഫലം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 26 ജൂണ്‍ 2023 (19:54 IST)
കേരളത്തിലെ വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കാന്‍ മടിക്കുന്നതായും കുടുംബജീവിതത്തോട് താത്പര്യക്കുറവ് കാണിക്കുന്നതായും സര്‍വേ ഫലം. കേരളത്തിലെ പുരുഷന്മാര്‍ വിവാഹം ചെയ്യാന്‍ പെണ്ണുക്കിട്ടാതെ ബുദ്ധിമുട്ടുന്നതിനെ തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ വിവരം വ്യക്തമാകുന്നത്. തിരുവനന്തപുരം പട്ടം എസ് ടിയു ആശുപത്രിയിലെ മനോരോഗ വിദഗ്ധനായ ഡോ എ ടി ജിതിനാണ് പഠനം നടത്തിയത്.

പഠനത്തില്‍ ഉന്നതവിദ്യാഭ്യാസം ലഭിച്ച 31 മുതല്‍ 98 ശതമാനം വരെയുള്ള പെണ്‍കുട്ടികള്‍ വിവാഹജീവിതത്തോട് താത്പര്യക്കുറവ് കാണിക്കുന്നതായി പറയുന്നു. ഗര്‍ഭം ധരിക്കാനുള്ള താത്പര്യക്കുറവ്,കുടുംബജീവിതത്തിനോടുള്ള താത്പര്യക്കുറവ്, കുട്ടികളെ വളര്‍ത്താനുള്ള മടി എന്നിവയാണ് വിവാഹത്തിനോടുള്ള എതിര്‍പ്പിന് പ്രധാന കാരണങ്ങളായി പഠനങ്ങള്‍ പറയുന്നത്. നല്ല ബന്ധം ലഭിക്കാനുള്ള കാത്തിരിപ്പും വിവാഹം വൈകിപ്പിക്കുന്ന.

പെണ്‍കുട്ടികളില്‍ ഏറിയ പങ്കും ചെറുപ്രായത്തില്‍ വിവാഹത്തിന്‍ സന്നദ്ധരല്ല. ചെറിയ പ്രായത്തില്‍ സാമ്പത്തിക സുരക്ഷ നേടുന്നതിനും ഒറ്റയ്ക്ക് ജീവിക്കുന്നതിലെ സ്വാതന്ത്ര്യം കണക്കിലെടുത്തുമാണിത്. കേരളത്തിലെ മാട്രിമോണിയല്‍ സ്ഥാപനങ്ങള്‍, വെബ്‌സൈറ്റുകള്‍, വര്‍ഷങ്ങളായി മാട്രിമോണിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് സര്‍വേ നടത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :