രേണുക വേണു|
Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (16:18 IST)
സ്പീക്കര്‍ എം.ബി.രാജേഷ് മന്ത്രിയാകും. എ.എന്‍.ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് കൊണ്ടുവരും. ഇന്നുചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം.വി.ഗോവിന്ദന്‍ മന്ത്രിസ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് മന്ത്രിസഭ പുനഃസംഘടന. എം.ബി.രാജേഷിന്റെ വകുപ്പുകള്‍ ഏതൊക്കെയെന്ന് പിന്നീട് തീരുമാനിക്കും. എം.വി.ഗോവിന്ദന്റെ അതേ വകുപ്പുകള്‍ പുതിയ മന്ത്രിക്ക് നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്.