ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കപാലാഹ്വാനമെന്ന് പരാതി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു

അഭിറാം മനോഹർ| Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (13:26 IST)
യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കലാപാഹ്വാനത്തിന് കേസ്. ഓഗസ്റ്റ് 16ന് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പോലീസ് നടപടി.

മുസ്ലീം നാമധാരികളായ സഖാക്കളെ നിങ്ങൾ എന്തിന് ബലി കൊടുക്കുന്നു സിപിഎം? എന്ന തലക്കെട്ടിൽ ഓഗസ്റ്റ് 16ന് രാവിലെ ഇട്ട പോസ്റ്റിലാണ് നടപടി. ഐ.പി.സി. 1860 സെക്ഷന്‍ 153 പ്രകാരമാണ് രാഹുലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊല്ലത്തുള്ള ഇടത് അനുഭാവികളുടെ സാമൂഹികമാധ്യമ കൂട്ടായ്മയാണ് പരാതി നൽകിയത്. കേസിൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :