1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Plus one supplementary allotment apply till tomorrow

പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻ്റ്: നാളെ വരെ അപേക്ഷിക്കാം

ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് നാളെ വരെ അപേക്ഷ സമർപ്പിക്കാം.

Plus one
ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് നാളെ വരെ അപേക്ഷ സമർപ്പിക്കാം. 50,836 സീറ്റുകളാണ് സപ്ലിമെൻ്ററി അലോട്ട്മെൻ്റിനായി ബാക്കിയുള്ളത്. ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്ക് നാളെ വരെ ഓൺലൈനായി അപേക്ഷ പുതുക്കി നൽകാം. ഇതുവരെ അപേക്ഷിക്കാത്തവർക്കും അപേക്ഷിക്കാം.
 
തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെൻ്ററി അലോട്ട്മെൻ്റിൽ പരിഗണന ലഭിക്കും. നിലവിൽ 3,27,779 പേരാണ് മെറിറ്റിലും വിവിധ ക്വാട്ടകളിലും അൺ എയ്ഡഡ് സ്കൂളുകളിലുമായി പ്രവേശനം നേടിയത്. ബാക്കിയുള്ള അരലക്ഷത്തിലേറെ സീറ്റുകൾ കൂടിയാകുന്നതൊടെ അർഹരായവർക്കെല്ലാം പ്രവേശനം നൽകാമെന്നാണ് സർക്കാർ കരുതുന്നത്.
അടുത്ത ലേഖനം
43-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കമല വിജയനും