മഹാദേവന്‍, ഗോവിന്ദന്‍കുട്ടി, അപ്പുക്കുട്ടന്‍...പിന്നെ ഞാൻ മാത്രമെന്തിന് മാറിനിൽക്കണം; ഹരിപ്പാട് മത്സരിക്കാൻ തോമസുകുട്ടിയും!

അവസരം കിട്ടിയാൽ മൽസരിക്കുമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് അശോകന്‍

മാവേലിക്കര, ഹരിപ്പാട്, രമേശ് ചെന്നിത്തല, തിരഞ്ഞെടുപ്പ് mavelikkara, harippad, ramesh chennithala, election
മാവേലിക്കര| Sajith| Last Updated: തിങ്കള്‍, 21 മാര്‍ച്ച് 2016 (10:02 IST)
മഹാദേവനും ഗോവിന്ദന്‍കുട്ടിക്കും അപ്പുക്കുട്ടനും പിന്നാലെ തോമസുകുട്ടിയും സ്‌ഥാനാര്‍ഥിപട്ടികയിലേക്ക്‌. ഹരിപ്പാട് രമേശ് ചെന്നിത്തലയോട് പൊരുതിനിൽക്കാൻ ആളെത്തേടി സി പി ഐ പലരെയും ബന്ധപ്പെട്ടിരുന്നു. ആ അവസരം അശോകനു ലഭിക്കുമെന്നാണ് ഇപ്പോഴത്തെ സൂചന.

ഹരിപ്പാട് മണ്ഡലത്തിലെ മുതുകുളം സ്വദേശിയാണ് അശോകൻ. പഠിക്കുമ്പോൾ എ ഐ എസ് എഫ് പ്രവർത്തകനായിരുന്നു എന്ന ബന്ധം സി പി ഐയുമായുണ്ട്. സി പി ഐ സംസ്ഥാന നേതൃത്വം തന്നോടു ബന്ധപ്പെട്ടെന്നും ഹരിപ്പാട് മണ്ഡലത്തിൽ മൽസരിക്കാനുള്ള സമ്മതം ആരാഞ്ഞെന്നും അശോകൻ ‘മനോരമ’യോടു പറഞ്ഞു. അവസരം കിട്ടിയാൽ മൽസരിക്കുമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് അശോകന്‍ വ്യക്തമാക്കി.

ജഗദീഷ്‌ പത്തനാപുരത്തും അരൂരില്‍ സിദ്ദിഖും കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിപ്പട്ടികയിലുണ്ട്‌. മുകേഷിനെ കൊല്ലത്ത്‌ എല്‍ ഡി എഫ്‌ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഈ മൂവര്‍ക്കും കൂട്ടായാണ് അശോകന്‍ ഹരിപ്പാട് മത്സരിക്കുമെന്ന റിപ്പോര്‍ട്ട് വരുന്നത്‌.

അശോകനാണ് ഹരിപ്പാട് സ്ഥാനാർഥിയാവുന്നതെങ്കിൽ അതിൽ ഒരു കൗതുകവും അപൂര്‍വതയുമുണ്ട്. ‘ഇൻഹരിഹർനഗറി’ലെ പ്രശസ്തമായ നാലംഗസംഘം– മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകൻ– തിരഞ്ഞെടുപ്പു കളത്തിലെത്താൻ സാധ്യത തെളിയുന്നു. നടൻ നെടുമു‌ടി വേണു, സംവിധായകൻ കെ മധു തുടങ്ങി സിനിമാരംഗത്തെ മറ്റു പലരെയും ഹരിപ്പാട്ടെ സ്ഥാനാർഥിയായി പരിഗണിച്ചിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :