മത്സ്യഫെഡിൽ തട്ടിപ്പ്: യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (17:36 IST)
കൊല്ലം: മത്സ്യ ഫെഡിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടു കേസിലെ രണ്ടാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജൂനിയർ അസിസ്റ്റന്റായ കരുനാഗപ്പള്ളി ആദിനാട് തെക്ക് കരിച്ചാഴി ചിറയിൽ വീട്ടിൽ കെ.അനിമോൻ എന്ന 46 കാരനാണ്‌
പിടിയിലായത്.


ഇയാൾ മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും അന്ന് തന്നെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇയാൾക്ക് കോടതി പിന്നീട് ജാമ്യം നൽകി.

മത്സ്യഫെഡിന്റെ കേന്ദ്രത്തിലാണ് തട്ടിപ്പ് നടന്നത്. അന്തിപ്പച്ച മൊബൈൽ വിൽപ്പന കേന്ദ്രങ്ങളിൽ നിന്നുള്ള വിറ്റുവരവിൽ നിന്ന് കഴിഞ്ഞ ഒമ്പതു മാസത്തിൽ 94 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇതിലെ ഒന്നാം പ്രതിയായിരുന്ന കൊല്ലം വെസ്റ്റ് കൈക്കുളങ്ങര വാടി സ്വദേശി എം.മഹേഷിനെ (32) മുമ്പ് തന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇവിടെ ഇയാൾ താത്കാലിക അക്കൗണ്ടന്റ് ആയിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :