1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. boat sink in sea one dead

കടലിൽ വള്ളം മറിഞ്ഞു ഒരാൾ മരിച്ചു, മറ്റൊരാളെ കാണാതായി

Sakthikulangara
കൊല്ലം: മത്സ്യ ബന്ധനത്തിനു പോയ വള്ളം മറിഞ്ഞു ഒരാൾ മരിക്കുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തു. ശക്തികുളങ്ങര സ്വദേശി യസ്തേവ് പത്രോസ് (59) ആണ് മരിച്ചത്. മൂലയിൽ തോപ്പിൽ ആന്റോ എബ്രഹാമിനെ (58) യാണ് കാണാതായത്.  
 
കഴിഞ്ഞ ദിവസം സന്ധ്യയോടെ തിരുമുല്ലവാരം പള്ളിക്കടുത്തതാണ് ഇസ്‌തിവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ ശക്തികുളങ്ങരയിൽ നിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെയാണ് ദുരന്തമുണ്ടായത്. ശക്തമായ കടൽക്ഷോഭത്തിൽ ഇവരുടെ വള്ളം മറിയുകയായിരുന്നു.  കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പേരെ മറ്റൊരു വെള്ളത്തിലെ തൊഴിലാളികൾ രക്ഷപ്പെടുത്തി.
അടുത്ത ലേഖനം
വഞ്ചിയൂര്‍ വിഷ്ണു വധക്കേസിലെ ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികളെ വെറുതേവിട്ടു