മാര്‍ത്തോമാ മെത്രാപോലീത്ത ഡോ.ജോസഫ് മാര്‍ത്തോമാ കാലം ചെയ്തു

എ കെ ജെ അയ്യര്‍| Last Updated: ഞായര്‍, 18 ഒക്‌ടോബര്‍ 2020 (12:26 IST)
തിരുവല്ല മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷനായ മാര്‍ത്തോമാ മെത്രാപോലീത്ത ഡോ.ജോസഫ് മാര്‍ത്തോമാ (89) കാലം ചെയ്തു. ഇന്ന് വെളുപ്പിന് തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. സഭയുടെ 21ാമത് മെത്രാപ്പോലീത്തയായിരുന്ന അദ്ദേഹം ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായിരുന്നതിനാല്‍ 2017 ഒക്ടോബര്‍ 12ന് ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപൊലീത്തയുടെ നേതൃത്വത്തില്‍ തൈലാഭിഷേക തൈലാഭിഷേക ശുശൂഷ നല്‍കിയിരുന്നു.

സഭയുടെ മെത്രാപ്പോലീത്തയായി അദ്ദേഹം 2007 ഒക്ടോബര്‍ രണ്ടിനായിരുന്നു സ്ഥാനമേറ്റത്.1931 ജൂണ്‍ 27 ന് മലങ്കര സഭയുടെ നവീകരണത്തിന് തുടക്കം കുറിച്ച അബ്രഹാം മല്പാന്‍ കുടുംബത്തിലെ അംഗമായ മാരാമണ്‍ പാലക്കുന്നത് തറവാട്ടില്‍ ലൂക്കോസ് - മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ജോസഫ് എന്നായിരുന്നു ആദ്യനാമം. യൂണിയന്‍ ക്രിസ്ത്യന്‍
കോളേജ്, ആലുവയിലെ പഠന ശേഷം ബംഗലൂരു യുണൈറ്റഡ് തിയോളജി കോളേജില്‍ ബി.ഡി പഠനം നടത്തി.

അദ്ദേഹത്തിന് 1957 ഒക്ടോബര്‍ 18 ന് കശീശ പട്ടം ലഭിച്ചു. 1975 ജനുവരി 11-ന് റമ്പാനായും ഫെബ്രുവരി 8 നു ജോസഫ് മാര്‍ ഐറേനിയോസ് എന്ന നാമത്തില്‍ എപ്പിസ്‌കോപ്പയായി. പിന്നീട് 1999 മാര്‍ച്ച് 15-ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ മെത്രാപ്പോലീത്തയായി. തുടര്‍ന്ന് അടുത്ത സ്ഥാനമായ സഫ്രഗന്‍ മെത്രാപോലീത്തയായി മാര്‍ ഐറെനിയോസ് ഉയര്‍ത്തപ്പെട്ടു.

എന്നാല്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്തം ശാരീരിക അവശതകള്‍ കാരണം സഭാ പരമാധ്യക്ഷ സ്ഥാനം വെടിഞ്ഞപ്പോള്‍ സഫ്രഗന്‍ മെത്രാപ്പോലീത്ത ആയിരുന്ന ജോസഫ് മാര്‍ ഐറേനിയോസിനെ ജോസഫ് മാര്‍ത്തോമാ എന്ന അഭിനാമത്തില്‍ മാര്‍ത്തോമ്മാ ഇരുപത്തൊന്നാമനായി വാഴിക്കുകയും ചെയ്തു.

പതിമൂന്നു വര്ഷങ്ങളായി മാര്‍ത്തോമാ സഭയുടെ മെത്രാപ്പോലീത്തയായിരുന്നു ഇദ്ദേഹം കബറടക്കം തിങ്കളാഴ്ച മൂന്നു മണിക്ക്. തിങ്കളാഴ്ച
ഉച്ചയ്ക്ക് രണ്ട് മണി വരെ അലക്സാണ്ടര്‍ മാര്‍ത്തോമാ സ്മാരക ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

പാകിസ്ഥാനെ തള്ളാതെ ചൈന, നിഷ്പക്ഷമായ അന്വേഷണത്തെ ...

പാകിസ്ഥാനെ തള്ളാതെ ചൈന, നിഷ്പക്ഷമായ അന്വേഷണത്തെ പിന്തുണയ്ക്കും, ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ചൈന
ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ...

ഇന്ത്യയെക്കാളും അരനൂറ്റാണ്ട് പിന്നിലാണ് പാക്കിസ്ഥാന്‍: ...

ഇന്ത്യയെക്കാളും അരനൂറ്റാണ്ട് പിന്നിലാണ് പാക്കിസ്ഥാന്‍: അസറുദ്ദീന്‍ ഉവൈസി
നിരപരാധികളെ കൊന്നൊടുക്കിയതിലൂടെ തീവ്രവാദികള്‍ ഐഎസ്‌ഐഎസ് പിന്‍മുറക്കാരാണെന്ന് ...

15 വര്‍ഷം കൊണ്ട് ഇന്ത്യന്‍ കുടുംബങ്ങള്‍ വാങ്ങിക്കൂട്ടിയത് ...

15 വര്‍ഷം കൊണ്ട് ഇന്ത്യന്‍ കുടുംബങ്ങള്‍ വാങ്ങിക്കൂട്ടിയത് 12000 ടണ്‍ സ്വര്‍ണം; ലാഭം മാത്രം 60ലക്ഷം കോടി!
ഗോള്‍ഡ് കൗണ്‍സില്‍ കഴിഞ്ഞവര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്.

India vs Pakistan: തുടര്‍ച്ചയായി നിയന്ത്രണരേഖയില്‍ ...

India vs Pakistan: തുടര്‍ച്ചയായി നിയന്ത്രണരേഖയില്‍ വെടിവയ്പ്; പാക്കിസ്ഥാന്‍ പ്രകോപനം നിര്‍ത്താത്തത് രണ്ടും കല്‍പ്പിച്ചോ?
സ്ഥിതി കൂടുതല്‍ വഷളാക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്

ഇന്ത്യയില്‍ നിന്ന് പകുതി പാക്കിസ്ഥാനികള്‍ പോലും ...

ഇന്ത്യയില്‍ നിന്ന് പകുതി പാക്കിസ്ഥാനികള്‍ പോലും മടങ്ങിയിട്ടില്ലെന്ന് വിവരം; കേരളത്തില്‍ നിന്ന് മടങ്ങിയത് ആറുപേര്‍
537 പേര്‍ ഇന്ത്യ വിട്ടിട്ടുണ്ടെന്നാണ് ലഭിച്ച കണക്ക്.