കല്ല്യാണ പാർട്ടിക്കാരും കാറ്ററിംഗുകാരും ഏറ്റുമുട്ടി; തടയാനെത്തിയ പൊലീസ് പള്ളിമേടയിൽ അഴിഞ്ഞാടി

കല്ല്യാണ പാർട്ടിക്കാരും കാറ്ററിംഗുകാരും തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്നെത്തിയ പൊലീസ് പള്ളിയുടെ വൈദിമ മന്ദിരത്തിൽ കയറി ലാത്തി ചാർജ് നടത്തി. കാവീട് സെന്‍റ് ജോസഫ് പള്ളിയോട് ചേര്‍ന്നുള്ള സാന്‍ ജോസ് പാരിഷ് ഹാളിലാണ് സംഭവം. എന്നാൽ, പൊലീസ് അതിക്രമത്തെക്

ഗുരുവായൂർ| aparna shaji| Last Modified വെള്ളി, 3 ജൂണ്‍ 2016 (16:20 IST)
കല്ല്യാണ പാർട്ടിക്കാരും കാറ്ററിംഗുകാരും തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്നെത്തിയ പൊലീസ് പള്ളിയുടെ വൈദിമ മന്ദിരത്തിൽ കയറി ലാത്തി ചാർജ് നടത്തി. കാവീട് സെന്‍റ് ജോസഫ് പള്ളിയോട് ചേര്‍ന്നുള്ള സാന്‍ ജോസ് പാരിഷ് ഹാളിലാണ് സംഭവം. എന്നാൽ, പൊലീസ് അതിക്രമത്തെക്കുറിച്ച് പള്ളി അധികൃതര്‍ പരാതി നല്‍കിയിട്ടില്ല.

പള്ളി ട്രസ്റ്റി ജോബി വടക്കന്‍ (40), ചൊവ്വല്ലൂര്‍ അഭിജിത്ത് (23), മേലിട്ട് ജോസഫ് (46), വര്‍ഗീസ് പുലിക്കോട്ടില്‍ (22) എന്നിവര്‍ക്കാണ് ലാത്തിയടിയേറ്റത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. വികാരി ഫാ സിറിയക് ചാലിശേരിയുടെ അഭ്യര്‍ഥനയെ മാനിക്കാതെയായിരുന്നു പൊലീസിന്റെ അതിക്രമം. ഏറ്റുമുട്ടിയവർ പള്ളിയിലേക്ക് ഓടിക്കയറിയെന്ന വിചാരത്തിലാണ് ലാത്തിയടി നടന്നതത്രെ.

വിവാഹ ഹാളില്‍ കാറ്ററിങ്ങുകാരും വിവാഹ പാര്‍ട്ടിയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലുംപെട്ട 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബി ജെ പി പ്രവര്‍ത്തകരുടെ വിവാഹം അലങ്കോലപ്പെടുത്താന്‍ സി പി എം പ്രവര്‍ത്തകരായ കാറ്ററിങ്ങുകാര്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഘര്‍ഷം കണ്ടാണ് പള്ളി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചത്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :