സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന: നാലു പേര്‍ പിടിയില്‍

കഞ്ചാവ്, നെയ്യാറ്റിന്‍കര, പൊലീസ്, അറസ്റ്റ് marijuana, neyyattinkara, police, arrest
നെയ്യാറ്റിന്‍കര| സജിത്ത്| Last Updated: ഞായര്‍, 21 ഫെബ്രുവരി 2016 (12:34 IST)
സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന നാല്‍വര്‍ സംഘത്തെ പൊലീസ് പിടികൂടി. ഇവരില്‍ ഒരാള്‍ എല്‍ എല്‍ ബി വിദ്യാര്‍ത്ഥിയാണ്. മാരായമുട്ടം ആനാവൂര്‍ സ്ക്കൂളുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ കഞ്ചാവ് കച്ചവടം.

അമരവിള താന്നിമൂട് ഷം‍ലാ മന്‍സിലില്‍ റിയാസ് (18), അമരവിള ആര്‍ എ മന്‍സിലില്‍ മുഹമ്മദ് റാസിം (22), ഉണ്ടന്‍കോട് സുധി ഭവനില്‍ എല്‍ ‍എല്‍ ബി വിദ്യാര്‍ത്ഥിയായ ദേവിയോട് സനില്‍ (26), പനച്ചമൂട് പഞ്ചാമുഴി ഷിജി ഭവനില്‍ ദീപു (24) എന്നിവരാണു പിടിയിലായത്.

ഇവരില്‍ നിന്ന് 120 ലേറെ കഞ്ചാവ് പൊതികള്‍ പിടിച്ചെടുത്തു. ഒരു പൊതിക്ക് 200 മുതല്‍ 500 രൂപവരെയായിരുന്നു ഇവര്‍ ഈടാക്കിവന്നിരുന്നത്. മാരായമുട്ടം എസ് ഐ എസ് ബി പ്രവീണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതികളെ വലയിലാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :