ആലുവ|
Sajith|
Last Updated:
ശനി, 20 ഫെബ്രുവരി 2016 (16:15 IST)
ആലുവ റെയില്‍വെ സ്റ്റേഷനില്‍ വന്‍ കഞ്ചാവു വേട്ട. നാര്‍കോട്ടിക് വിഭാഗം നടത്തിയ റെയിഡില്‍ രണ്ടു കിലോ കഞ്ചാവും നൂറുകണക്കിനു പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമാണ് പിടിച്ചെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ സ്വദേശികളായ 20 യാത്രക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ പുകയില വിരുദ്ധനിയമം, എന്‍ ഡി പി എസ് എന്നിവ പ്രകാരം കേസെടുത്തു.
ആസാമില്‍ നിന്നെത്തിയ ഗുവഹത്തി എക്സ്പ്രസ്, പശ്ചിമ ബംഗാളില്‍ നിന്നെത്തിയ ഷാലിമാര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകളില്‍ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. നര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി വി കെ അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രിശോധന. റെയില്‍വെ പൊലീസ്, ആലുവ പൊലീസ്, വനിതാ സെല്‍, റൂറല്‍ എസ് പി യുടെ ഷാഡൊ വിഭാഗം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ള അന്‍പതോളം പൊലീസ് ഉദ്യോഗസ്ഥരാണ് റെയിഡില്‍ പങ്കെടുത്തത്.
ആലുവ റെയില്‍വെ സ്റ്റേഷന്‍ വഴി വന്‍തോതിലുള്ള മയക്കുമരുന്ന് കടത്താണ് ദിനം പ്രതി നടക്കുന്നത്. ഈ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്യസംസ്ഥാനക്കാര്‍ കൂടുതലായി എത്തുന്ന ഈ രണ്ടു ട്രെയിനുകളില്‍ പരിശോധന നടത്തിയത്.