കഞ്ചാവ് മൊത്തക്കച്ചവടക്കാരന്‍ പിടിയില്‍

   കഞ്ചാവ് കടത്ത് , കഞ്ചാവ് കടത്ത് പിടിയില്‍ , പൊലീസ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 3 ഡിസം‌ബര്‍ 2014 (18:05 IST)
കഞ്ചാവ് മൊത്തക്കച്ചവടക്കാരന്മാരില്‍ ഒരാളായ മുട്ടത്തറ സ്വദേശി സുനില്‍ സത്യന്‍ എന്നയാള്‍ പിടിയിലായി. നഗരത്തിലെ വിവിധ വിദ്യാലയങ്ങളും മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കഞ്ചാവു പൊതികള്‍ വില്‍ക്കുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് ഇയാളാണു കഞ്ചാവ് എത്തിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഒന്നര കിലോ കഞ്ചാവുമായി എകെജി സെന്‍ററിനടുത്തു നിന്നാണു പൊലീസ് പിടികൂടിയത്. സിറ്റി ഷാഡോ പൊലീസും നാര്‍കോട്ടിക് സെല്ലും സം‍യുക്തമായി നടത്തിയ ശ്രമത്തിനൊടുവിലാണു സുനില്‍ സത്യനെ വലയിലാക്കിയത്.

പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പരിപാടിയുടെ ഭാഗമായാണ്‌ ഇത്തരം പരിശോധാനാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :