പൂവാലന്മാരെ തടഞ്ഞ യുവതിയെ തറയിലടിച്ച് കൊന്നു

 ജർമൻ യുവതി , പൂവാലന്മാര്‍ , ടുക്‌സെ അൽബി റാക് , പൊലീസ്
ബെർലിൻ| jibin| Last Modified ബുധന്‍, 3 ഡിസം‌ബര്‍ 2014 (15:39 IST)
പെൺകുട്ടികളെ ശല്യം ചെയ്യാൻ ശ്രമിച്ച യുവാക്കളെ തടയുന്നതിനിടെ മർദ്ദനമേറ്റ ജർമൻ യുവതി മരണത്തിന് കീഴടങ്ങി. ടുക്‌സെ അൽബി റാക് എന്ന ഇരുപത്തി മൂന്നുകാരിയാണ് തലയ്‌ക്കേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന് മരിച്ചത്.

കഴിഞ്ഞമാസം15 ന് ഓഫൻബാക്ക് നഗരത്തിലെ മക്‌ഡൊണാൾഡ് റസ്റ്റോറന്റിൽ വെച്ച് രണ്ട് പെൺകുട്ടികളെ ശല്യം ചെയ്യാൻ ശ്രമിച്ച യുവാക്കളെ അൽബി ചോദ്യം ചെയ്തു. ഇതിൽ കലിപൂണ്ട യുവാക്കള്‍ അൽബിയെ കൊടിയ മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് നിലത്ത് വീണ യുവതിയുടെ തല യുവാക്കള്‍ ശക്തമായി തറയില്‍ ആഞ്ഞ് ഇടിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടർമാർ വ്യക്തമാക്കുകയായിരുന്നു.

ദിവസങ്ങളോളം വെന്റിലേറ്ററിൽ കഴിഞ്ഞ മകള്‍ക്ക് 23 വയസ് തികഞ്ഞ ദിവസം വെന്റിലേറ്ററിൽ നിന്ന് അൽബിയെ മാറ്റാൻ മാതാപിതാക്കൾ ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ മരണം ജർമ്മനിയുടെ വിവിധ ഭാഗങ്ങളിൽ
വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് യുവാക്കളെ പൊലീസ് തെരയുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :