ബാങ്ക് ജീവനക്കാരെന്ന വ്യാജേന പണം തട്ടിയവര്‍ പിടിയില്‍

 പണം തട്ടിയവര്‍ പിടിയില്‍ , എറ്റിഎം കാര്‍ഡ് , ബാങ്ക് ജീവക്കാര്‍ , പൊലീസ്
കോഴഞ്ചേരി| jibin| Last Modified ബുധന്‍, 3 ഡിസം‌ബര്‍ 2014 (17:58 IST)
ബാങ്ക് ജീവനക്കാര്‍ എന്ന വ്യാജേന എറ്റിഎം കാര്‍ഡ് കൈക്കലാക്കി 73000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആറന്മുള തുരുത്തിലമല രോഹിണിപടി ഐക്കരമലയില്‍ ബിബിന്‍ ഷാജി (21), ഇടശേരി മല ഊരാളിയേത്ത് രഞ്ജു എന്ന ജ്യോതിഷ് (21) എന്നിവരാണു പിടിയിലായത്. എന്നാല്‍ ഇതിലെ ഒന്നാം പ്രതി കിടങ്ങന്നൂര്‍ പള്ളിമുക്കത്ത് ആശാന്‍ പറമ്പില്‍ കണ്ണന്‍ എന്ന മുകേഷ് മോഹന്‍ ഇപ്പോഴും ഒളിവിലാണ്‌.

കിടങ്ങന്നൂര്‍ ശ്രീവിജയാനന്ദാശ്രമ മഠാധിപതി സ്വാമി വിജയഭാസ്കരാനന്ദ തീര്‍ത്തരുടെ എറ്റിഎമ്മും പാസ് ബുക്കും എംറ്റിഎം പിന്‍ നമ്പരും ഇവര്‍ നയത്തില്‍ കൈക്കലാക്കിയാണു പണം തട്ടിയെടുത്തത്. ആശ്രമം വക സ്കൂളിലെ ജീവനക്കാരനായിരുന്ന മോഹന്‍ അവിടത്തെ തരികിടയെ തുടര്‍ന്ന് പുറത്തായി. എന്നാല്‍ ഇടയ്ക്കിടെ ആശ്രമം സന്ദര്‍ശിച്ച് ഇയാള്‍ കാര്യങ്ങള്‍ മനസിലാക്കിയിരുന്നു.

മോഹനന്‍റെ നിര്‍ദ്ദേശം അനുസരിച്ച് ബാങ്ക് ജീവക്കാര്‍ എന്ന പേരില്‍ ബിബിന്‍ ഷാജിയും ജ്യോതിഷും മഠാധിപതിയെ കണ്ടാണ്‌ ബാങ്ക് എറ്റിഎം തട്ടിയെടുത്തത്. ആറന്മുള പൊലീസ് എസ്ഐ അശ്വിതും സംഘവുമാണു പ്രതികളെ കുടുക്കിയത്. ഒന്നാം പ്രതിക്കുവേണ്ടി വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :