നഗരസഭാ ഓഫീസിൽ അടിവസ്ത്രം മാത്രം ധരിച്ച് ജീവനക്കാരന്റെ അഴിഞ്ഞാട്ടം;'ഫ്രീ ഷോ' നീണ്ടത് ഒരു മണിക്കൂറോളം

വീട്ടുകാർ ഓട്ടോയുമായി എത്തി നഗരസഭയുടെ പുറകുവശത്തെ ഗെയ്റ്റിലൂടെയാണ് ഇയാളെ കൊണ്ടുപോവുകയായിരുന്നു.

Last Updated: ബുധന്‍, 1 മെയ് 2019 (09:55 IST)
ആലുവ നഗരസഭ ഓഫീസിൽ മദ്യപിച്ചെത്തിയ ജീവനക്കാരൻ അടിവസ്ത്രം മാത്രം ധരിച്ച് അഴിഞ്ഞാടി. ജോലിക്കിടെ മദ്യപിച്ചെത്തിയ ജീവനക്കാരനാണ് മറ്റു ജീവനക്കാരെ അസഭ്യം പറഞ്ഞും സ്റ്റെപ്പിൽ കിടന്നും നഗരസഭാ ഓഫീസിലുള്ളവർക്കും പൊതുജനങ്ങൾക്കും തലവേദന സൃഷ്ടിച്ചത്. ഒരു മണിക്കൂറോളം ഓഫീസിൽ അഴിഞ്ഞാടിയ ഉദ്യോഗസ്ഥനെ അവസാനം വീട്ടുകാർ ഓട്ടോയിൽ എത്തിച്ചാണ് കൊണ്ടുപോയത്.

ഓഫീസിലെ വിവിധ സെക്ഷനുകളിലെത്തി മറ്റു ജീവനക്കാരെ അസഭ്യം പറഞ്ഞശേഷം ഒന്നാം നിലയിലേക്ക് കയറുന്ന നടയിൽ കിടന്ന ഇയാളെ സെക്രട്ടറിയുടെ നിർദേശപ്രകാരം രണ്ട് ജീവനക്കാർ ചേർന്ന് പിടിച്ച് വലിച്ച് മുറ്റത്തെത്തിച്ചു. തുടർന്ന് അധികൃതർ തന്നെയാണ് വീട്ടുകാരെ വിവരം അറിയിച്ചത്. വീട്ടുകാർ ഓട്ടോയുമായി എത്തി നഗരസഭയുടെ പുറകുവശത്തെ ഗെയ്റ്റിലൂടെയാണ് ഇയാളെ കൊണ്ടുപോവുകയായിരുന്നു.

നഗരസഭധ്യക്ഷ, ഉപാധ്യക്ഷ, സെക്രട്ടറി, സ്ഥിരം സമിതി അധ്യക്ഷൻ എന്നിവരുടെ ഓഫീസുകൾ സ്ഥിതിചെയ്യുന്ന നിലയിലേക്ക് കയറുന്ന ഭാഗത്തായാണ് ഇയാൾ കിടന്നിരുന്നത്. നഗരസഭയിൽ ഏറ്റവുമധികം ആളുകൾ വന്നുപോകുന്ന നിലയാണ് ഇത്. കുറച്ച് നാൾക്ക് മുൻപ് ഇതേ ജീവനക്കാരൻ നഗരസഭാ ഓഫീസിലെത്തിയ ഒരാളെ അടിച്ച് പരിക്കേൽപ്പിച്ചിരുന്നു. നഗരസഭാധ്യക്ഷയ്ക്ക് പരാതി നൽകിയെങ്കിലും നടപടിയെടുക്കാതെ ഒത്തുതീർപ്പാക്കുകയായിരുന്നു. അച്ചടക്കം ലംഘനം നടത്തുന്ന ജീവനക്കാർക്കെതിരെ പരാതി പറഞ്ഞാലും അധികൃതർ നടപടിയെടുക്കാറില്ലെന്നും ആരോപണമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :