കൊച്ചി|
Last Modified വെള്ളി, 30 ഓഗസ്റ്റ് 2019 (16:12 IST)
എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണചുമതലയില്‍ നിന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞു. അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാണ്ഡ്യ ബിഷപ്പായി മാര്‍ ആന്റണി കരിയിലിനെ നിയമിച്ചു.
സിറോ മലബാർ സഭാ സിനഡ് സമാപന വേളയിലാണ്
പ്രഖ്യാപനം. അതിരൂപതയുടെ ഭരണച്ചുമതല മാർ കരിയിലിനായിരിക്കും. മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ മണ്ഡ്യ ബിഷപ്പായി നിയമിച്ചു. മാർ ജോസ് പുത്തൻവീട്ടിൽ ഫരീദാബാദ് സഹായ മെത്രാനാകും. സിനഡിന്റെ തീരുമാനങ്ങൾക്കു വത്തിക്കാൻ അംഗീകാരം നൽകി.
ഭൂമി വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എറണാകുളം - അങ്കമാലി അതിരൂപതയുടെ ചുമതല മാര്‍ ആലഞ്ചേരി ഒഴിയണമെന്ന് വൈദികരില്‍ വലിയൊരു പങ്ക് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആലഞ്ചേരി ഭരണചുമതലയില്‍ നിന്ന് ഒഴിഞ്ഞത്.
ചേർത്തല സ്വദേശിയായ മാർ കരിയിൽ (69) സിഎംഐ സന്യാസ സമൂഹത്തിൽനിന്നുള്ള ബിഷപ്പാണ്. കളമശേരി രാജഗിരി കോളജിന്റെ പ്രിൻസിപ്പലും രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറും ആയിരുന്നു. സിഎംഐ സഭയുടെ പ്രിയോർ ജനറലായും പ്രവർത്തിച്ചു.