മാല പൊട്ടിച്ച കള്ളന് നീളൻ മുടി വില്ലനായി

Last Modified വെള്ളി, 30 ഓഗസ്റ്റ് 2019 (11:38 IST)
വീട്ടമ്മയുടെ മാല പൊട്ടിച്ച് ഓടിയ കള്ളന് നീണ്ട മുടി ‘പാര’യായി. മാല മോഷ്ടിച്ച് 30 മിനുട്ടിനകം കള്ളന്‍ പൊലീസ് പിടിയിലായി. തിരുവനന്തപുരം തകരപ്പറമ്പില്‍ രാവിലെ എട്ട് മണിക്കായിരുന്നു സംഭവം. വഴിയാത്രക്കാരിയായ സൗദാബീവിയുടെ മൂന്നു പവന്‍ മാല പൊട്ടിച്ചു ഓടിയ പുളിയറക്കോണം സ്വദേശി റോബി(28) ആണ് ഫോര്‍ട്ട് പൊലീസിന്റെ പിടിയിലായത്.

സൗദാബീവിയുടെ പിന്നാലെ നടന്നു വന്ന ഇയാള്‍ മാല പിടിച്ചു പറിച്ച ശേഷം ഓടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയവര്‍ പൊലീസിനെ വിവരമറിയിച്ചു. ഇയാള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറവും നീണ്ട മുടിയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

റോബിന്റെ നീണ്ടമുടിയാണ് ഇയാളെ വേഗം തിരിച്ചറിയാനും കണ്ടെത്താനും സഹായിച്ചതെന്ന് പൊലീസ് അറിയിച്ചു. കണ്‍ട്രോള്‍ റൂം വാഹനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ എസ്പി ഫോര്‍ട്ട് ആശുപത്രിക്ക് സമീപത്തു നിന്നും നാട്ടുകാരുടെ സഹായത്തോടെ രോബിയെ പിടികൂടുകയായിരുന്നു. മാലയും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :