അപർണ|
Last Modified ഞായര്‍, 2 ഡിസംബര്‍ 2018 (14:25 IST)
സിനിമയുടെ മൂല്യം നിശ്ചയിക്കുന്നത് അതിന്റെ ബജറ്റ് നോക്കിയായിരിക്കരുതെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. 100 കോടിയോ അല്ലെങ്കില്‍ 1000 കോടിയോ മുടക്കിയെന്നു പറഞ്ഞല്ല
സിനിമ വില്‍ക്കേണ്ടതെന്നും, ചിത്രത്തില്‍ എന്താണ് പറയുന്നത് എന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ലിജോ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
‘സിനിമകള്‍ ചെറുതാവണം എന്നൊരു വാദം എനിക്കില്ല. കഥ പറയാന്‍ ആവശ്യമായത് നമ്മള്‍ ഉപയോഗിക്കണം. വലിയൊരു സംഭവവിവരണം ആണെങ്കില്‍ അതിന് ആവശ്യമായിവരുന്ന ബജറ്റ് ഉപയോഗിക്കണം. സിനിമയുടെ മൂല്യം നിശ്ചയിക്കുന്നതില്‍ ബജറ്റിന് പങ്കുണ്ടാവരുത്. ഞാന്‍ ഇത്രയും പണം മുടക്കിയതുകൊണ്ട് നിങ്ങള്‍ ഈ സിനിമ കാണണമെന്ന് പ്രേക്ഷകരോട് പറയുന്നത് തന്നെ വളരെ തെറ്റായ ഒന്നായിട്ടാണ് തനിക്ക് തോന്നുന്നതെന്നും’ ലിജോ പറഞ്ഞു.
ഐഎഫ്എഫ്‌ഐ മത്സരവിഭാഗത്തിലേക്ക് ഈ.മ.യൗ. തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവാര്‍ഡിനെക്കുറിച്ചുള്ള പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ലെന്നും ലിജോ പറയുന്നു.