മാവോയിസ്റ്റ് സാന്നിധ്യം: കക്കയം വനമേഖലയില്‍ പൊലീസും തണ്ടര്‍ബോള്‍ട്ടും പരിശോധന നടത്തുന്നു

കക്കയം വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്ന് പൊലീസ് സംശയം

കോഴിക്കോട്​| Last Modified തിങ്കള്‍, 12 ഡിസം‌ബര്‍ 2016 (09:28 IST)
കോഴിക്കോട് കക്കയം വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്നതായി
പൊലീസ്. സംശയത്തെ തുടര്‍ന്ന് പൊലീസും തണ്ടര്‍ബോള്‍ട്ട് സേനയും വനമേഖലയില്‍ പരിശോധന നടത്തുകയാണ്.

മാവോയിസ്റ്റുകള്‍ നിലമ്പൂര്‍ വനമേഖലയില്‍ ക്ലാസെടുക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് നേരത്തെ പുറത്തു വിട്ടിരുന്നു. മാവോവാദി നേതാക്കളായ വിക്രം ഗൌഡ, പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സി പി ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജ് എന്നിവര്‍ ക്ലാസ് എടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആയിരുന്നു പുറത്തു വിട്ടിരുന്നത്.

ഇവര്‍ ക്ലാസ് എടുക്കുന്നതിന്റെ ഏതാനും മിനിറ്റ് ദൈര്‍ഘ്യമുള്ള രണ്ട് ദൃശ്യങ്ങളായിരുന്നു പൊലീസ് ചാനലുകളിലൂടെ പുറത്തുവിട്ടത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :