നോട്ട് പിന്‍വലിച്ചത് ഏറ്റവും കൂടുതല്‍ ബാധിച്ചത് കുടിയന്മാരെ; ഒരു മാസം കൊണ്ട് ബിവറേജസ് കോര്‍പ്പറേഷന് ഉണ്ടായത് കോടികളുടെ നഷ്‌ടം

നോട്ട്​ പിന്‍വലിക്കല്‍: ബിവറേജസ്​ കോര്‍പ്പറഷേന്​ 144 കോടിയുടെ നഷ്​ടം

കോഴിക്കോട്| Last Updated: ശനി, 10 ഡിസം‌ബര്‍ 2016 (18:31 IST)
രാജ്യത്ത് നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് ബിവറേജസ് കോര്‍പ്പറേഷന് ഒരു മാസം കൊണ്ട് ഉണ്ടായത് 144 കോടി രൂപയുടെ നഷ്‌ടമാണെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്‌ണന്‍. 80 കോടി രൂപയുടെ നഷ്‌ടമാണ് നികുതി ഇനത്തില്‍ മാത്രം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തെ ആകെ ബാധിച്ച പ്രശ്നമാണ് നോട്ട് അസാധുവാക്കല്‍. ഇത് ബെവ്കോയെയും ബാധിക്കുകയായിരുന്നുവെന്ന്​ മന്ത്രി പറഞ്ഞു.

സർക്കാരിന്റെ നികുതി വരുമാനത്തെ ബിവറേജസ്​ കോർപറേഷനുണ്ടാകുന്ന നഷ്​ടം പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോഴിക്കോട്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു മന്ത്രി ടി പി രാമകൃഷ്​ണന്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :