മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ പ്രത്യേക ദൗത്യസേന

മലപ്പുറം| Last Modified ബുധന്‍, 4 നവം‌ബര്‍ 2015 (13:27 IST)
തദ്ദേശഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍
മാവോയിസ്റ്റ് ഭീഷണി നേരിടുന്ന മലപ്പുറം ജില്ലയിലെ 49 ബൂത്തുകളില്‍ 157 സായുധ സേന സുരക്ഷയൊരുക്കും.

എട്ട് എസ് ഐമാര്‍, ഒരു സി ഐ എന്നിവര്‍ക്ക് കീഴില്‍ 148 സായുധ പൊലീസാണ് സുരക്ഷ ഒരുക്കുക. എ ആര്‍ ബറ്റാലിയനില്‍ നിന്നുള്ള പ്രത്യേക ഭൗത്യസേന നിലമ്പൂര്‍ സി ഐ മുമ്പാകെയെത്തി ചുമതല എറ്റെടുത്തു.

ഇതിന് മുന്നോടിയായി ദക്ഷിണ മേഖലാ എ ഡി ജി പി എന്‍ ശങ്കര്‍ റെഡ്ഡി, ജില്ലാ പൊലീസ് മേധാവി ദേബേശ് കുമാര്‍ ബഹ്‌റ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നിലമ്പൂര്‍ മേഖലയിലെ തമ്പുരാട്ടിക്കല്ല്, തണ്ണിക്കടവ്, മദ്ദളപ്പാറ, മരുത വേങ്ങാപ്പാടം, വെണ്ടക്കംപൊട്ടി, മണലഴപ്പാടം, വെള്ളക്കട്ട, പൂവ്വത്തില്‍പൊയില്‍, പൂളപ്പാടം, ശാന്തിഗ്രാം, മുറംതൂക്കി തുടങ്ങിയ മേഖലകളിലെ ബൂത്തുകളില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളായാണ് കണക്കാക്കുന്നത്. ഇവിടങ്ങളില്‍ ഓരോ ബൂത്തിനും ഒന്നിലധികം സായുധ സേനയുണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :