കമ്പമലയിൽ ആയുധങ്ങളുമായി മാവോയിസ്റ്റുകളുടെ പ്രകടനം, സംഘത്തിൽ മൂന്ന് സ്തീകളും

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 8 ഫെബ്രുവരി 2020 (17:26 IST)
മാനന്തവാടി: തലപ്പുഴ കമ്പമലയിൽ ആയുധങ്ങളുമായി മാവോയിസ്റ്റുകളുടെ പ്രകടനം. ശ്രീലങ്കൻ അഭയാർത്ഥികളെ പാർപ്പിച്ചിരിയ്ക്കുന്ന കമ്പമല കോളനിയിലാണ് ഏഴുപേരടങ്ങുന്ന മാവോയിസ്റ്റ് സംഘം ആയുധങ്ങളുമായി പ്രകടനം നടത്തുകയും പോസ്റ്ററുകൾ പതിയ്ക്കുകയും ചെയ്തത്.

സംഘത്തിൽ മൂന്ന് സ്ത്രീകളും ഉണ്ടായിരുന്നു. ശ്രീലങ്കൻ അഭയാർത്ഥികൾക്ക് പൗരത്വം നിഷേധിക്കുന്നത് ചെറുക്കുക. എൻപിആറിനായി വിവരങ്ങൾ ശേഖരിയ്ക്കാൻ എത്തുന്ന ഉദ്യോസ്ഥരെ കായികമായി നേരിടുക തുടങ്ങിയ ആഹ്വാനങ്ങളാണ് കമ്പമല പാടിക്ക് സമീപം പതിച്ചിരിയ്ക്കുന്നത്. സിപിഐ മാവോയിസ്റ്റ് കബനീദളം എന്നാണ് പോസ്റ്ററുകളിൽ കുറിച്ചിരിയ്ക്കുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :