വെബ്‌ദുനിയ ലേഖകൻ|
Last Updated:
ശനി, 8 ഫെബ്രുവരി 2020 (17:23 IST)
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന
മോഹൻലാൽ കഥാപാത്രങ്ങളിൽ ഒന്നാണ് ബാലേട്ടനിലേത്. കോമഡിയ്ക്കും കുടുംബ ബന്ധത്തിനും ഒരുപോലെ പ്രാധാന്യം നൽകിയ ഒരു ചിത്രം. ബാലേട്ടൻ എന്ന കഥാപാത്രമായി മറ്റൊരാളെ സങ്കൽപ്പിയ്ക്കാൻ പോലും ഇപ്പോൾ നമ്മൾക്കാവില്ല. എന്നാൽ ബലേട്ടനിൽ ആദ്യം നായകനായി നിശ്ചയിച്ചിരുന്നത് മോഹൻലാലിനെയായിരുന്നില്ല എന്ന് തുറന്നുപറഞ്ഞിരിയ്കുകയാണ് സംവിധായകനായ വിഎം വിനു.
ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ ഷാഹിദ് എന്നോട് പറഞ്ഞു. കഥ കേട്ടപ്പോൾ തന്നെ ഹൃദസ്പർശിയായ ഒരുപാട് മുഹൂർത്തങ്ങൾ ഞാൻ അതിൽ കണ്ടു. പിന്നീട് അതിന്റെ തിരക്കഥ പൂർത്തിയാക്കാനുള്ള ശ്രമത്തിലായി. അങ്ങനെ രണ്ട് മാസങ്ങൾകൊണ്ട് തിരക്കഥ പൂർത്തിയാക്കി. ബാലേട്ടൻ എന്ന് പേരുമിട്ടു.
ചിത്രത്തിൽ നായകനായി ആരെയാണ് കാണുന്നത് എന്ന് ചോദിച്ചപ്പോൾ ജയറാമായാൽ കലക്കില്ലേ എന്നായിരുന്നു ഷാഹിദ് ചോദിച്ചത്. എന്നാൽ കഥ കേട്ടപ്പോൾ എന്റെ മനസിലേയ്ക്ക് കടന്നുവന്ന നടന്റെ മുഖം മോഹൻലാലിന്റേതായിരുന്നു. മോഹൻലാൽ എന്ന നടനിൽനിന്നും കാണാൻ ആഗ്രഹിയ്ക്കുന്ന ഒരു കഥാപാത്രമായിരുന്നു അത്. ജയറാം അത്തരം നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. കഥ മോഹൻലാലിനോട് പറഞ്ഞപ്പോൾ നമുക്കിത് ഉടൻ ചെയ്യണം എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.