രൂപേഷിന്റെയും ഭാര്യയുടെയും കസ്‌റ്റഡി വിധി ഇന്ന്

മാവോയിസ്‌റ്റ് , ഷൈന , രൂപേഷ് , പൊലീസ് , അറസ്റ്റ്
കൊച്ചി| jibin| Last Updated: ശനി, 23 മെയ് 2015 (08:55 IST)
മാവോയിസ്‌റ്റ് നേതാക്കളായ രൂപേഷിനെയും ഭാര്യ ഷൈനയെയും 15 ദിവസത്തേക്കു കസ്റഡിയില്‍ വിട്ടുകിട്ടുന്നതിന് ആഭ്യന്തര സുരക്ഷാവിഭാഗം സമര്‍പ്പിച്ച അപേക്ഷയില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ആന്ധ്രയിലെ മാവോയിസ്റ് നേതാക്കളായ മല്ലരാജ റെഡ്ഡിയെയും ഭാര്യ ബീച്ച ജഗണ്ണയെയും പെരുമ്പാവൂരില്‍ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചതു സംബന്ധിച്ച കേസിലാണ് ഇരുവരും ജുഡീഷ്യല്‍
കസ്റഡിയില്‍ കഴിയുകയാണ്.

കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ തെളിവെടുപ്പിനായി രൂപേഷിനെയും ഷൈനയെയും പല സ്ഥലങ്ങളില്‍ കൊണ്ടുപോകേണ്ടതുണ്ടെന്ന് കസ്റഡി അപേക്ഷയില്‍ പറയുന്നു. കസ്റഡി അനുവദിച്ചാല്‍ ദിവസത്തിലൊരിക്കല്‍ അഭിഭാഷകനുമായി സംസാരിക്കാന്‍ സൌകര്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റഡിയില്‍ ആവശ്യമായ വൈദ്യസഹായം നല്‍കണമെന്നാവശ്യപ്പെട്ടു ഷൈനയും അപേക്ഷ നല്‍കിയിട്ടുണ്ട്.

രാജ്യത്തിനെതിരേ യുദ്ധം ചെയ്യന്നതിനു ഗൂഢാലോചന നടത്തുക, പ്രതികളെ ഒളിവില്‍ താമസിപ്പിക്കുക, ആള്‍മാറാട്ടം നടത്തി ചതിക്കുക, യുഎപിഎ 10, 13 വകുപ്പുകള്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കോയമ്പത്തൂരില്‍നിന്ന് ആന്ധ്ര പോലീസാണ് ഇവരെ അറസ്റ് ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :