കോയമ്പത്തൂര്‍|
jibin|
Last Updated:
ബുധന്‍, 20 മെയ് 2015 (10:34 IST)
മാവോയിസ്‌റ്റ് നേതാവ് മല്ലരാജറെഡ്ഢിക്കും ഭാര്യക്കും ഒളിവില്‍ താമസിക്കാന്‍ സൗകര്യം ചെയ്ത് കൊടുത്ത കേസുമായി ബന്ധപ്പെട്ട കേസില്‍ മാവോയിസ്‌റ്റ് നേതാക്കളായ രൂപേഷ്-ഷൈന ദമ്പതികളെ ബുധനാഴ്ച കൊച്ചി സിബിഐ കോടതിയില്‍ ഹാജരാക്കും. കേസിന് ആവശ്യമായ തെളിവുകള്‍ ശേഖരിക്കാനായി പൊലീസ് ആവശ്യപ്പെട്ടാല്‍ കോടതി ഇവരെ കസ്റ്റഡിയില്‍ വിടും.
അതിനിടെ മേയ് 25ന് ഇവരെ ഹാജരാക്കണമെന്ന് കര്‍ണാടകയിലെ മടിക്കേരി സെഷന്‍സ് കോടതി ഉത്തരവിട്ടു. 26ന് തലശ്ശേരി കോടതിയിലും ഹാജരാക്കണം. ഇതുമായി ബന്ധപ്പെട്ട പ്രിസണര്‍ ട്രാന്‍സിറ്റ് വാറന്‍റുകള്‍ കോയമ്പത്തൂര്‍ ജയിലധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. തിങ്കളാഴ്ച കര്‍ണാടക കുടകിലെ പൊന്നപേട്ട മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനാണ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍, കുടക് ജില്ലയില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കോയമ്പത്തൂരില്‍നിന്ന് പ്രതികളെ കൊണ്ടുവരാന്‍ മതിയായ പൊലീസുകാരില്ലെന്ന് കര്‍ണാടക പൊലീസ് കോയമ്പത്തൂര്‍ ജയിലധികൃതരെയും പൊന്നംപേട്ട കോടതിയെയും അറിയിച്ചു.
തുടര്‍ന്ന് പൊന്നംപേട്ട കോടതി ഇവരെ ജൂണ്‍ എട്ടിന് ഹാജരാക്കാന്‍ ഉത്തരവിട്ടു. മേയ് 18ന് ഹാജരാക്കണമെന്നാണ് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നത്. 2008ല്‍ പൊന്നംപേട്ടക്ക് സമീപം കര്‍ണാടക പൊലീസിനുനേരെ ആക്രമണം നടത്തിയതായും 2013ല്‍ ആദിവാസി മേഖലയില്‍ ലഘുലേഖകള്‍ വിതരണം ചെയ്തതായുമുള്ള കേസുകളാണുള്ളത്.