തിരുവനന്തപുരം|
jibin|
Last Updated:
ഞായര്‍, 14 ഡിസംബര്‍ 2014 (16:26 IST)
ബ്ളേഡ് മാഫിയയെ നേരിടാന്‍ മാവോയിസ്റ്റുകളുടെ സഹായം സര്‍ക്കാരിന് വേണ്ടെന്നും. കേരള പൊലീസിന്‍്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയെന്ന മാവോയിസ്റ്റുകളുടെ അവകാശവാദം തെറ്റാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
നിലവിലെ സാഹചര്യത്തില്‍ കേരള പൊലീസിന്‍്റെ ഫോണ്‍ ചോര്‍ത്താന്‍ ആര്‍ക്കും സാധ്യമല്ലെന്നും. വയനാട്ടിലെ ആദിവാസികളോടൊപ്പമായിരിക്കും പുതുവര്‍ഷം ആഘോഷിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ബ്ലേഡ് മാഫിയയെ നേരിടാനുള്ള
ബ്ലേഡ് മാഫിയ തട്ടിപ്പാണെന്നും. പൊലീസും ബ്ലേഡ് മാഫിയും ഒരു തോണിയില്‍ സഞ്ചരിക്കുന്നവരുമാണെന്ന് വ്യക്തമാക്കുന്ന ലഘുലേഖ മാവോയിസ്റ്റുകള്‍ പുറത്തിറക്കിയിരുന്നു. ജനകീയ വിമോചന ഗറില്ലാ സേന കബനീ ദളത്തിന്റെ വാര്‍ത്താ ബുള്ളറ്റിനായ കാട്ടുതീയാണ് ലഘുലേഖ പുറത്ത് ഇറക്കിയത്.
സംസ്ഥാനത്തെ ബ്ലേഡ് മാഫിയയെ നേരിടാനുള്ള ബ്ലേഡ് മാഫിയ തട്ടിപ്പാണെന്നും. പൊലീസും ബ്ലേഡ് മാഫിയും ഒരു തോണിയില്‍ സഞ്ചരിക്കുന്നവരുമാണെന്ന് ലഘുലേഖ പറയുന്നു. അതിന് തെളിവായി വെള്ളമുണ്ട സ്‌റ്റേഷനിലെ ഒരു പൊലീസുകാരനും ഒരു ബ്ലേഡ് പലിശക്കാരനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങളാണ് കാട്ടുതീയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കബനീദളത്തിലെ സാങ്കേതിക വിഭാഗം പൊലീസിന്റെ ഫോണ്‍ ചോര്‍ത്തുന്നതായിട്ടാണ് മനസ്സിലാകുന്നത്. പൊലീസിന്റെ നീക്കങ്ങള്‍ കൃത്യമായി മാവോവാദികള്‍ മനസ്സിലാക്കുന്നതുമാണ് പൊലീസിന് വിനയായിരിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.