കുറ്റക്കാരനല്ലാത്ത മാണി രാജിവെക്കുന്നത് എന്തിന് ?: ചെന്നിത്തല

കെഎം മാണി , രമേശ് ചെന്നിത്തല , ബാർ കോഴ കേസ് , വിജിലന്‍സ് കേസ്
തിരുവനന്തപുരം| jibin| Last Updated: വ്യാഴം, 11 ഡിസം‌ബര്‍ 2014 (16:00 IST)
ബാര്‍ കോഴയില്‍ ധനമന്ത്രി കെഎം മാണിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്ത സാഹചര്യം ഉടലെടുത്തുവെങ്കിലും അദ്ദേഹം രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ബാർ കോഴ ആരോപണ കേസിൽ മാണിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക മാത്രമാണ് വിജിലൻസ് ചെയ്തത്. എഫ്ഐആർ രജിസ്റ്റർ ചെയ്താല്‍ ആരും കുറ്റക്കാരാവില്ലെന്നും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുക മാത്രമാണ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. വിഷയത്തില്‍ മാണി കുറ്റക്കാരാനാണോയെന്ന് വിജിലൻസ് പരിശോധിച്ചിട്ടുമില്ല അദ്ദേഹം തെറ്റ് ചെയ്തതായി തെളിഞ്ഞിട്ടുമില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ബാര്‍ കോഴയില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ പൂജപ്പുര സ്പെഷ്യല്‍ വിജിലന്‍സ് സെല്‍ ആണ് കേസെടുത്തത്. കെഎം മാണിക്കെതിരെ കേസ് എടുക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോളിന്റെ ഉറച്ച നിലപാടാണ് കേസെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. എസ്പി എസ് സുകേശനാണ് അന്വേഷണചുമതല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :