അമീറിന്റെ 'പികെ' ആഭ്യന്തരമന്ത്രി കണ്ടു: ചിത്രം മോശമല്ലെന്ന് ചെന്നിത്തല

 ഹിന്ദി ചിത്രം പികെ , രമേശ് ചെന്നിത്തല , സിനിമ
കോഴിക്കോട്| jibin| Last Modified വെള്ളി, 9 ജനുവരി 2015 (13:32 IST)
വിവാദങ്ങളില്‍ പതറാതെ കളക്ഷന്‍ റേക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്ന അമീര്‍ഖാന്‍ നായകനായ പികെ കാണാന്‍ ആഭ്യന്തര മന്ത്രി എത്തി.
വിവാദമായതിനെ തുടര്‍ന്നാണ് ചിത്രം കാണാന്‍ തീരുമാനിച്ചതെന്നും. ചിത്രം മോശമല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ആര്‍പി മാളിലെ മള്‍ട്ടിപ്ലക്സ് തിയറ്ററിലാണ് രമേശ് ചെന്നിത്തല പികെ കാണാന്‍ എത്തിയത്. ഹിന്ദി വളരെ നന്നായി കൈകാര്യം ചെയ്യുന്ന ചെന്നിത്തല രണ്ട് വര്‍ഷത്തിന് ശേഷമാണ് ആസ്വദിക്കാന്‍ തിയറ്ററിലെത്തുന്നത്.

നേരത്തെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ചിത്രത്തിനെതിരെ കടുത്ത രീതിയില്‍ പ്രതിഷേധം നടന്നിരുന്നു. ചിത്രം ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തുന്നതാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധങ്ങള്‍ നടന്നത്. ചിത്രം പ്രധര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് നേരെയും ആക്രമം നടന്നിരുന്നു. അതേസമയം ചിത്രം കളക്ഷന്‍ റേക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ചിത്രം പുറത്ത് വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അഞ്ഞൂറ് കോടിയിലധികം രൂപയാണ് നേടിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :